Gulf News

സൗദിയില്‍ സിനിമാശാലകള്‍ക്ക് അനുമതി നല്‍കുന്നു

Mon, Dec 11, 2017

Arabianewspaper 1482
സൗദിയില്‍ സിനിമാശാലകള്‍ക്ക് അനുമതി നല്‍കുന്നു
സൗദിയില്‍ ഷോപ്പിംഗ് മാളുകളോട് അനുബന്ധിച്ച് സിനിമാശാലകള്‍ക്ക് ഭരണകൂടം അനുമതി നല്‍കുന്നു. ചരിത്രത്തിലാദ്യമായാണ് സൗദിയില്‍ സിനിമാശാലകള്‍ക്ക് അനുമതി നല്‍കുന്നത്.

നിലവില്‍ ചില ഷോപ്പിംഗ് മാളുകളില്‍ സിനിമാ ശാല പണികഴിപ്പിച്ചിട്ടുണ്ട്. ഇത് ഇപ്പോള്‍ ഓഡിറ്റോറിമമായാണ് ഉപയോഗിക്കുന്നത്. ലൈനസന്‍സ് ലഭ്യമാകുന്നതോടെ സൗദി അറേബ്യയിലും സിനിമാശാലകള്‍ പ്രവര്‍ത്തിച്ചു തുടങ്ങും.ധാര്‍മികതയ്ക്കും രാജ്യത്തിന്റെ സംസ്‌കാരിക മൂല്യങ്ങള്‍ക്കും കോട്ടംവരാത്ത സിനിമകള്‍ക്ക് മാത്രമെ പ്രദര്‍ശനാനുമതി നല്‍കു.

സൗദിയുടെ സംസ്‌കാരിക മേഖലയില്‍ വിപ്ലവകരമായ മാറ്റം ഇതിലൂടെ ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ്, സ്ത്രീകള്‍ക്ക് സ്റ്റേഡിയങ്ങളില്‍ പ്രവേശനം തുടങ്ങിയ മാറ്റങ്ങള്‍ അടുത്തിടെ സൗദിയില്‍ ഉണ്ടായി. ഇതിനു പിന്നാലെയാണ് സിനിമാ ശാലകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കുന്നത്.
Tags :  
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ