General News

ബൈക്കും -ഓട്ടോയും കൂട്ടിമുട്ടിയതിനെ തുടര്‍ന്ന് സംഘര്‍ഷം -യുവാവിനെ അതി ക്രൂരമായി പീഡിപ്പിച്ചു കൊന്നു

Mon, Dec 11, 2017

Arabianewspaper 258
യുവാവിനെ അതി ക്രൂരമായി പീഡിപ്പിച്ചു കൊന്നു

ബൈക്കും ഓട്ടോയും  കൂട്ടിമുട്ടി ഉണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായ കല്ലേറിനും അക്രമണത്തിനുമിടെ കാണാതായ യുവാവിന്റെ മൃതദേഹം തടാകത്തില്‍ കണ്ടെത്തി. ഡിസംബര്‍ ആറിന് കര്‍ണാടകയിലെ കാര്‍വാറിലെ ഹൊണാവാറിലണ് സംഭവം.


പരേഷ് മെസ്ത എന്ന 21 കാരനെ സംഭവത്തെ തുടര്‍ന്ന് കാണാതാകുകയായിരുന്നു. എന്നാല്‍, മൃതദഹേം വെള്ളിയാഴ്ച തടാകത്തില്‍ പൊന്തി. മുഖം തിരിച്ചറിയാന്‍ വയ്യാത്ത വിധം വികൃതമായിരുന്നു. മുഖത്തും കണ്ണിലും തിളച്ച എണ്ണ ഒഴിച്ച നിലയിലും തല രണ്ടായി പിളര്‍ന്ന നിലയിലുമായിരുന്നു. ലൈംഗികാവയങ്ങളും വികൃതമാക്കിയിരുന്നു.


ദലിത് സമുദായംഗമായ പരേഷിന്റെ മരണത്തെ തുടര്‍ന്ന് വര്‍ഗീയ സംഘര്‍ഷം സ്ഥലത്ത് നിലനില്‍ക്കുകയാണ്. സംഭവത്തെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ നാല്‍പതോളം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പരേഷിനെ തട്ടിക്കൊണ്ടു പോയവരെന്ന് സംശയിക്കുന്ന അസാദ്, ആസിഫ്, ഇംതിയാസ്, മുഹമദ് ഫൈസല്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. . മൃതദേഹവുമായുള്ള വിലാപ യാത്രയ്ക്കു ശേഷം പ്രതിഷേധക്കാര്‍ നടത്തിയ രോഷ പ്രകടനം അക്രമത്തിലാണ് കലാശിച്ചത്. നിരവധി വാഹനങ്ങള്‍ തീയിട്ടു നശിപ്പിട്ടു. ഐജിപിയുടെ വാഹനവും ഇതില്‍ പെടും. കടകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും നേരെയും ആക്രമണം ഉണ്ട്. കൂടുതല്‍ സേനയെ രംഹത്തിറക്കാന്‍് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉത്തരവിട്ടു.  സംഭവത്തെ തുടര്‍ന്ന് മേഖലയില്‍ കനത്ത പോലീസ് ബന്തവസ് ഏര്‍പ്പെടുത്തി. രണ്ടായിര്‌ത്തോളം പോലീസ് സ്ഥലത്ത് ക്യംപ് ചെയ്യുന്നുണ്ട്

Tags : murder 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ