General News

രാഹുല്‍ ഗാന്ധി എതിരില്ലാതെ എഐസിസി അദ്ധ്യക്ഷന്‍, ഇനി കോണ്‍ഗ്രസിനെ നയിക്കും

Mon, Dec 11, 2017

Arabianewspaper 260
കോണ്‍ഗ്രസിനെ ഇനി രാഹുല്‍ നയിക്കും

കോണ്‍ഗ്രസ് പ്രസിഡന്റായി രാഹുല്‍ ഗാന്ധിയെ എതിരില്ലാതെ തിരഞ്ഞെടുത്തു. ഡിസംബര്‍ 16 ന് രാഹുല്‍ എഐസിസി ആസ്ഥാനത്ത് എത്തി ചുമതലയേല്‍ക്കും. 19 വര്‍ഷങ്ങളായി സോണിയ ഗാന്ധിയായിരുന്നു കോണ്‍ഗ്രസിനെ നയിച്ചുവന്നത്. ഇക്കുറി തിരഞ്ഞെടുപ്പ് കമ്മീിഷന്റെ അന്ത്യശാസനത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് നടപടിക്രമങ്ങള്‍ അനുസരിച്ച് തിരഞ്ഞെടുപ്പ് നടത്തിയത്.


പ്രസിഡന്റ് സ്ഥാനത്തേക്ക് മറ്റാരുടേയും നാമനിര്‍ദ്ദേശ പത്രിക ലഭിച്ചില്ല. അധികം എതിര്‍സ്വരങ്ങള്‍ ഉയര്‍ന്നു കേട്ടിരുന്നില്ല.


ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ പ്രചാരണം നടക്കുന്നതിനിടെയാണ് രാഹുലിന്റെ വിജയം വരണാധികാരിയായ മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രഖ്യാപിച്ചത്.


രോഗബാധിതയായതിനെ തുടര്‍ന്ന് സോണിയ പൂര്‍ണ സമയ വിശ്രമത്തിലാണ്. കഴിഞ്ഞ ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം സോണിയ ഗാന്ധി പാര്‍ട്ടി റാലികളില്‍ പങ്കെടുത്തിട്ടില്ല.


സോണിയ വിടവാങ്ങല്‍ പ്രസംഗം പതിനാറിന് നടത്തും. എല്ലാ പിസിസി അദ്ധ്യക്ഷന്‍മാരും മുഖ്യമന്ത്രി, മുന്‍ മുഖ്യമന്ത്രിമാരും മുന്‍ കേന്ദ്ര മന്ത്രിമാരും ഡെല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് എത്തും.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ