General News

ഷൂട്ടിംഗ് സെറ്റില്‍ ആക്രമണം; രണ്ടു പേര്‍ പിടിയില്‍

Mon, Dec 11, 2017

Arabianewspaper 208
ഷൂട്ടിംഗ് സെറ്റില്‍ ആക്രമണം; രണ്ടു പേര്‍ പിടിയില്‍

ആലപ്പുഴയില്‍ കുട്ടനാടന്‍ മാര്‍പാപ്പ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ ആക്രമണം നടത്തിയ രണ്ടു പേരെ പോലീസ് പിടികൂടി. ചിത്രീകരണം നടക്കുന്ന സ്ഥലത്തിന് സമീപമുള്ള അഭിലാഷ്, പ്രിന്‍സ് എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇവര്‍ കാപ്പ കുറ്റവാളികളാണ്.


കൈനകരിയിലെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നായകന്‍ കുഞ്ചാക്കോ ബോബനൊപ്പം സെല്‍ഫി എടുക്കണമെന്ന ആവശ്യപ്പെട്ടാണ് ഇവര്‍ ബഹളം ഉണ്ടാക്കിയത്. ചിത്രീകരണ സമയത്ത് ബഹളം ഉണ്ടാക്കരുതെന്നും ഇത് കഴിഞ്ഞ് നടനോട് ചോദിച്ച ശേഷം ആകാമെന്നും പ്രൊഡക്ഷന്‍ മാനേജരും അണിയറ പ്രവര്‍ത്തകരും ഇവരോട് പറഞ്ഞു,


എന്നാല്‍, നന്നായി മദ്യപിച്ച് എത്തിയ ഇവര്‍ ചിത്രീകരണം തടസപ്പെടുത്തുകയും പ്രൊഡക്ക്ഷന്‍ മാനേജരെ ആക്രമിക്കുകയുമായിരുന്നു. അക്രമത്തില്‍ ഷെറിന്‍ സ്റ്റാന്‍ലി, സിന്‍ജോ എന്നിവര്‍ക്ക് പരിക്കേറ്റു,. സിപിഎം നേതാക്കളെ വെട്ടിയ കേസിലും ഇവര്‍ പ്രതികളാണെന്ന് പോലീസ് പറയുന്നു.

Tags : Crime  attack 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ