General News

നിര്‍ഭയ വീണ്ടും - ഹിസാറിലെ ആറു വയസുകാരിയെ പീഡിപ്പിച്ചത് അതിക്രൂരമായി

Mon, Dec 11, 2017

Arabianewspaper 316
നിര്‍ഭയ വീണ്ടും - ഹിസാറിലെ ആറു വയസുകാരിയെ പീഡിപ്പിച്ചത് അതിക്രൂരമായി

നിര്‍ഭയ സംഭവത്തിനു ശേഷം സമാനമായ നിഷ്ഠൂരവും കൂരമവുമായ സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നു. ഹരിയാനയിലെ ഹിസാറില്‍ കുടിലില്‍ അമ്മയോടും സഹോദരിക്കുമൊപ്പം ഉറങ്ങിക്കിടന്ന ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയി ക്രൂരമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ സംഭവം ഞെട്ടലോടെയാണ് രാജ്യം ശ്രവിച്ചത്.


കുട്ടിയെ കൂട്ടബലാല്‍സംഗം ചെയ്ത ശേഷം ജനനേന്ദ്രിയത്തില്‍ പട്ടിക കഷ്ണം കുത്തിക്കയറ്റിയ നിലയിലായിരുന്നു. മൃതദേഹം കണ്ടെത്തുമ്പോള്‍ വായില്‍ നിന്നും രക്തം ഒലിക്കുന്നുണ്ടായിരുന്നു,


യുപിയിലെ ബറേലിലാണ് റ്റൊരു ഹീനമായ ബലാല്‍സംഗം റിപ്പോര്‍്ടു ചെയ്തു. യുവതിയെ കൂട്ട ബലാല്‍സംഗം ചെയ്ത ശേഷം വഴിയില്‍ ഉപേക്ഷിച്ച ശേഷം വഴിയാത്രക്കാരായ ചിലരും പെണ്‍കുട്ടിയെ മാനഭംഗം ചെയ്‌തെന്ന റിപ്പോര്‍ട്ടാണ് പുറത്തു വരുന്നത്.


ഹരിയാനയിലെ ഉക്ലാനയിലാണ് ആറു വയസുകാരി ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. കേരളത്തിലെ ജിഷ സംഭവവും സമാനമായ ക്രൂരപീഡന കൊലപാതാകമായിരുന്നു.


അഞ്ചു വര്‍ഷം മുമ്പ് ഡെല്‍ഹിയില്‍ നിര്‍ഭയ കൂട്ടമാനഭംഗത്തിന് ഇരയായി ക്രൂരമായി കൊലചെയ്യപ്പെട്ടിട്ടും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് രാജ്യത്തിന്റെ നീതിബോധത്തിനും പോലീസ് സംവിധാനത്തിനും മാനക്കേടായിത്തീര്‍ന്നിരിക്കുകയാണ്. നിര്‍ഭയയുടെ ഘാതകര്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിട്ടും ജയിലില്‍ കഴിയുകയാണ്.

Tags : rape 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ