General News

ഗുജറാത്ത്: ആദ്യ ഘട്ടം -ബിജെപിയും കോണ്‍ഗ്രസും വിജയത്തിന് അവകാശവാദം ഉന്നയിച്ചു

Mon, Dec 11, 2017

Arabianewspaper 147
ഗുജറാത്ത്:  ആദ്യ ഘട്ടം - ബിജെപിയും കോണ്‍ഗ്രസും വിജയത്തിന് അവകാശവാദം ഉന്നയിച്ചു

ഗുജറാത്ത് തിരഞ്ഞെടുപ്പിലെ ആദ്യ ഘട്ടം പൂര്‍ത്തിയായതോടെ വിജയത്തിനുള്ള അവകാശവാദവുമായി ബിജെപിയും കോണ്‍ഗ്രസും രംഗത്ത് എത്തി. ബിജെപിക്കാണ് മുന്‍ തൂക്കമെന്ന തിരഞ്ഞെടുപ്പ് വിദഗ്ദ്ധര്‍ വിലയിരുത്തുന്നുവെങ്കിലും കോണ്‍ഗ്രസ് വലിയ അവകാശവാദവുമായി രംഗത്ത് എത്തി.


ആകെയുള്ള 282 നിയമസഭാ മണ്ഡലങ്ങളില്‍ 89 മണ്ഡലങ്ങളിലാണ് ആദ്യ ഘട്ടം തിരഞ്ഞെടുപ്പ് നടന്നത്. കോണ്‍ഗ്രസ് സാമൂദായിക ശക്തികളെ കൂട്ടുപിടിച്ച് നടത്തുന്ന തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ അടിത്തറ ഇളകിയെന്നാണ് ഒരു വിഭാഗം വിലയിരുത്തുന്നതെങ്കില്‍ പോളിംഗ് ശതമാനം കുറഞ്ഞത് ഭരണ കക്ഷിക്ക് അനുകൂലമാകുമെന്ന് മറ്റൊരു വിഭാഗം വിലയിരുത്തുന്നു.


ഭരണ വിരുദ്ധ വികാരം ഉണ്ടായിരുന്നുവെങ്കില്‍ ജനങ്ങള്‍ വന്‍ തോതില്‍ എത്തി വോട്ടു ചെയ്‌തേനെ എന്നാണ് ഇവരുടെ നിരീക്ഷണം. പോളിംഗ് ശതമാനം എഴുപതില്‍ താഴ്ന്നാല്‍ അത് ബിജെപിക്കാണ് ഗുണം ചെയ്യുകയെന്ന് ഇവര്‍ പറയുന്നു.


അതേസമയം, മുമ്പെങ്ങുമില്ലാത്ത വിധം മികച്ച പ്രകടനമാണ് കോണ്‍ഗ്രസ് നടത്തിയതെന്ന് പാര്‍്ട്ടി നേതൃത്വം പറയുന്നു, ഡിസംബര്‍ 14 ന് നടക്കുന്ന രണ്ടാം ഘട്ടത്തില്‍ ബിജെപി ശക്തി കേന്ദ്രങ്ങളാണെന്നത് മോഡിയേയും കുട്ടരേയും അത്മവിശ്വാസത്തിലെത്തിക്കുന്നു.


സൗരാഷ്ട്ര-കച്ച്, സൗത്ത് ഗുജറാത്ത് മേഖലകളില്‍ നടന്ന വോട്ടെടുപ്പില്‍ പട്ടേല്‍ സമുദായം ആരേ തുണച്ചു എന്നുള്ള ആശങ്കയിലാണ് കോണ്‍ഗ്രസും ബിജെപിയും. 68 ശതമാനം മാത്രമാണ് ഇവിടെ വോട്ടിംഗ് രേഖപ്പെടുത്തിയത്. 2012 ല്‍ 71 ശതമാനമായിരുന്നു പോളിംഗ്,. മൂന്നു ശതമാനത്തിന്റെ കുറവ് വോട്ടു രേഖപ്പെടുത്തിയത് നിസംഗരായ വോട്ടര്‍മാരേയാണ് കാണിക്കുന്നതെന്ന് വിദഗ്ദ്ധര്‍ വിലയിരുത്തുന്നു.


പാട്ടീദാര്‍ സമൂദായത്തിന് മേല്‍ക്കൈ ഉള്ള 54 നിയസഭാ മണ്ഡലങ്ങളും ആദ്യ ഘട്ടത്തില്‍ ഉള്‍പ്പെടുന്നു. പതിവായി ബിജെപിയെ പിന്തുണയ്ക്കുന്ന സമുദായമാണ് പട്ടേല്‍ സമുദായം. എന്നാല്‍, ഹാര്‍ദിക് പട്ടേലിന്റെ അനുയായികള്‍ ഇക്കുറി കോണ്‍ഗ്രസിനെ പിന്തുണച്ചിരുന്നു. വന്‍ റാലികളാമ് ഹാര്‍ദിക് നടത്തിയത്. പട്ടേല്‍ സമുദായം ബിജെപിയോട് അലോസരത്തിലാണെങ്കിലും വോട്ടിംഗില്‍ ഇത് ബാധിക്കില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.


എന്നാല്‍, കഴിഞ്ഞ തിരഞ്ഞെടുപ്പിലെ പോലെ വിജയം ആവര്‍ത്തിക്കാന്‍ ബിജെപിക്ക് കഴിയില്ലെന്നും ഇവര്‍ പറയുന്നു. പട്ടേല്‍ സമുദായത്തിലെ വിഭജനം കോണ്‍ഗ്രസിന് ഗുണം ചെയ്യുമെന്ന് ഇവര്‍ പറയുന്നു.


കര്‍ഷകര്‍ ഏറെയുള്ള സൗത്ത് ഗുജറാത്തില്‍ ദലിതരും ആദിവാസികളും മറ്റും ബിജെപിയെ ഇക്കുറി കൈവിടുമെന്നാണ് സൂചന. ഗ്രാമീണ മേഖലകളില്‍ കോണ്‍ഗ്രസിന് എത്രമാത്രം വിജയം നേടാനാകുമെന്നതിന്റെ അടിസ്ഥാനത്തിലാകും ആദ്യ ഘട്ടത്തിലെ പോളിംഗിനെ വിലയിരുത്തേണ്ടത്.


ഏവരും ഉറ്റു നോക്കുന്ന തിരഞ്ഞെടുപ്പാണ് ഗുജറാത്തിലെ ഈ ജീവന്‍മരണ പോരാട്ടം,. ഒരേ സമയം, കോണ്‍ഗ്രസിനും ബിജെപിക്കും നിലനില്‍പ്പിന്റെ മത്സരം കൂടിയാണിത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ