General News

യുവനടിയെ വിമാന യാത്രയ്ക്കിടെ അപമാനിച്ചു, അബദ്ധത്തിലെന്ന് പിടിക്കപ്പെട്ടയാള്‍

Mon, Dec 11, 2017

Arabianewspaper 373
യുവ നടിയെ വിമാന യാത്രയ്ക്കിടെ അപമാനിച്ചു, അബദ്ധത്തിലെന്ന് പിടിക്കപ്പെട്ടയാള്‍

ദംഗല്‍ എന്ന ചിത്രത്തിലൂടെ പ്രശസ്തിയിലേക്കുയര്‍ന്ന ജമ്മു കാശ്മിര്‍ സ്വദേശിയായ ടീനേജ് താരം സൈറ വാസിമിനെ അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ആരോപണ വിധേയനായ ആളുടെ വിശദീകരണം. താന്‍ ആരേയും ബോധപൂര്‍വം ഒന്നും ചെയ്തില്ലെന്നും അറിയാതെ കാല്‍ മുന്നിലേക്ക് നീട്ടിയപ്പോള്‍ മുന്നില്‍ ഇരുന്നവരുടെ തോളില്‍ ഉരസിയാതാകാമെന്നും മുംബൈയിലെ ബിസിസനസ്‌കാരനായ വികാസ് സച്‌ദേവ് പറയുന്നു. തന്റെ നേര്‍ മുന്നിലുള്ള സീറ്റില്‍ ആളില്ലായിരുന്നു. ഇതിനാലാണ് സീറ്റിന്റെ ഹാന്‍ഡ് റെസ്റ്റില്‍ കാല്‍ വെച്ചത്. ഇതിനിടയിലാകാം പെണ്‍കുട്ടിയുടെ കഴുത്തില്‍ വിരല്‍ കൊണ്ടത്. സച് ദേവ് പറയുന്നു.


ഡെല്‍ഹിയില്‍ നിന്നും മുംബൈയിലേക്കുള്ള വിസ്താര വിമാനത്തിലാണ് സംഭവം നടന്നത്. ഉറങ്ങുകയായിരുന്ന തന്റെ ശരിരത്തില്‍ പിന്നിലിരുന്നയാളുടെ കാല്‍ കൊണ്ട് ഉരസിയെന്നാണ് സൈറ വാസിം ആരോപിച്ചത്.


സോഷ്യല്‍ മീഡിയയില്‍ ലൈവ് വീഡിയോ ടെലികാസ്റ്റ് ചെയ്തതാണ് സൈറയുടെ ആരോപണം,. സംഭവത്തെ തുടര്‍ന്ന് സഹയാത്രികനായ വികാസിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.


39 കാരനായ വികാസ് സച്‌ദേവും ഇതേ വിമാനത്തിലെ ബിസിനസ് ക്ലാസില്‍ ഉണ്ടായിരുന്നു. ഡെല്‍ഹിയില്‍ തന്റെ ബന്ധുവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത് വളരെ ദുഖിതനായി മടങ്ങവേ ക്ഷീണം കൊണ്ടാണ് താന്‍ കാല്‍ നീട്ടിവെച്ചതെന്നും രാവിലെ മുതല്‍ നില്‍ക്കുകയായിരുന്നുവെന്നും വിമാനത്തിലേറിയപ്പോള്‍ കാല്‍ നീട്ടിവെച്ചുവെന്നും എന്നാല്‍, മുന്നിലിരിക്കുന്നയാളുടെ മേല്‍ കാല്‍ ഉരസിയതായി തോന്നിയപ്പോള്‍ തന്നെ താന്‍ ക്ഷമാപണം നടത്തിയിരുന്നുവെന്നും അതേസമയം, പെണ്‍കുട്ടി ഇത് വലിയ വിഷയമായി എടുക്കുകയായിരുന്നുവെന്നും വികാസ് സച് ദേവ് പോലീസിനോട് പറഞ്ഞു,


യാത്ര തുടങ്ങും മുമ്പ് തന്നെ കാബിന്‍ ക്രൂവിനോട് തന്നെ വിളിച്ചുണര്‍ത്തരുതെന്നും ഭക്ഷണം വേണ്ടെന്നും പറഞ്ഞിരുന്നു. യാത്രയ്ക്കിടെ തടസമില്ലാതെ ഉറങ്ങാനായിരുന്നു ഇതെന്നും സച് ദേവ് പറഞ്ഞു, ഇക്കാര്യം ശരിയാണെന്ന് വിസ്താര ജീവനക്കാരുടെ മൊഴിയിലും പറയുന്നുണ്ട്.


മാതൃസഹോദരന്റെ മരണചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയ തന്റെ ഭര്‍ത്താവിനെ പോസ്‌കോ നിയമപ്രകാരം പോലീിസ് അറസ്റ്റു ചെയ്തത് നീതികേടാണെന്ന് സച്‌ദേവിന്റെ ഭാര്യ ദിവ്യ പറഞ്ഞു, ദുഖിതനായി കാണപ്പെട്ട ഭര്‍ത്താവ് വിമാനമേറിയപ്പോള്‍ ബ്ലാങ്കറ്റ് വാങ്ങി പുതച്ചു ഉറങ്ങുകയായിരുന്നു,. താനും മയക്കത്തിലായിരുന്നു ഇതിനിടയില്‍ പെണ്‍കുട്ടിയുടെ ശ്ബ്ദം കേട്ടാണ് താന്‍ ഉണര്‍ന്നത്,. പെണ്‍കുട്ടിക്ക് പതിനാറു വയസായതിനാലാണ് പോസ്‌കോ നിയമപ്രകാരം കേസ് എടുത്തതെന്ന് പോലീസ് പറഞ്ഞു,


 

Tags : Dangal 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ