General News

മന്‍മോഹനും പാക് ഹൈക്കമ്മീഷണറും മണിശങ്കര്‍ അയ്യരുടെ വസതിയില്‍ രഹസ്യ യോഗം ചേര്‍ന്നു, മോഡിയുടെ വെളിപ്പെടുത്തല്‍

Mon, Dec 11, 2017

Arabianewspaper 152
മണിശങ്കര്‍ അയ്യരുടെ വസതിയില്‍ രഹസ്യ യോഗം - മോഡിയുടെ വെളിപ്പെടുത്തല്‍

മുന്‍ പ്രധാനമന്ത്രി മന്‍ മോഹന്‍ സിംഗും മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയും പാക്കിസ്ഥാനിലെ മുന്‍ വിദേശ കാര്യ മന്തിയും മണിി ശങ്കര്‍ അയ്യരുടെ വസതിയില്‍ രഹസ്യ മായി യോഗം ചേര്‍ന്നതിനെ കുറിച്ച് കോണ്‍ഗ്രസ് വിശദീകരണം നല്‍കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ആവശ്യപ്പെട്ടു.


ഗുജറാത്തിലെ തിരഞ്ഞെടുപ്പു യോഗത്തിലാണ് മോഡിയുടെ വെളിപ്പെടുത്തല്‍. കഴിഞ്ഞ ദിവസങ്ങളില്‍ ഇതു സംബന്ധിച്ച ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു നല്‍കിയിരുന്നു.


ഡിസംബര്‍ ആറിനായിരുന്നു മണിശങ്കര്‍ അയ്യരുടെ വസതിയില്‍ യോഗം ചേര്‍ന്നതെന്നും യോഗം മൂന്നു മണിക്കൂര്‍ നീണ്ടുവെന്നും എതിനായിരുന്നു രഹസ്യമായി യോഗം ചേര്‍ന്നതെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണമെന്ന് മോഡി ആവശ്യപ്പെട്ടു,.


ഇതിനൊപ്പം അഹമദ് പട്ടേലിനെ ഗുജറാത്തില്‍ മുഖ്യമന്ത്രിയാക്കണമെന്ന് പാക്കിസ്ഥാനിലെ ഉന്നതനായ മുന്‍ സെനികോദ്യഗസ്ഥന്‍ അര്‍ഷദ് റഫീഖ് ആവശ്യപ്പെട്ടെന്നും മോഡി വെളിപ്പെടുത്തി.


വിദേശ കാര്യ മന്ത്രാലയത്തോട് പറയാതെയാണ് പാക് ഹൈക്കമ്മീഷണറുമായി ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാക്കള്‍ രഹസ്യ യോഗം ചേര്‍ന്നതെന്ന് ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷായും പറഞ്ഞു,


തന്നെ നീച ജാതിയില്‍ ജനിച്ചവനെന്നും മണി ശങ്കര്‍ അയ്യര്‍ പറഞ്ഞു. രഹസ്യ യോഗം നടത്തി ഇവര്‍ എന്തു സന്ദേശമാണ് രാജ്യത്തെ ജനങ്ങള്‍ക്ക് നല്‍കുന്നതെന്നും മോഡി പലാന്‍പൂരിലെ റാലിയില്‍ പറഞ്ഞു,


ഗുജറാത്തില്‍ പലയിടങ്ങളിലും അഹമദ് പട്ടേലിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തി കാട്ടി ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഗുജറാത്ത് തിരഞ്ഞെടുപ്പിനെ കുറിച്ച് പാക്കിസ്ഥാന്‍ എന്തിനാണ് വേവലാതി പൂണ്ടതെന്നും തിരഞ്ഞെടുപ്പിനിടെ പാക് ഉദ്യോഗസ്ഥരും കോണ്‍ഗ്രസുമായി ചര്‍ച്ച നടത്തിയതും വിദേശ ശക്തിയെ കൂട്ടുപിടിച്ച് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ സ്വാധീനം ചെലുത്തുന്നതിനേയും മോഡി ചോദ്യം ചെയ്തു.


എ്ന്നാല്‍, മോഡി ആരോപിച്ചത് നിഷേധിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ഇതുവരെയും തയ്യാറായിട്ടില്ല. പ്രധാനമന്ത്രിയുടെ കൈയ്യില്‍ അധികാരമുണ്ടെന്നും മന്‍മോഹന്‍ സിംഗിനെ ഇതിന്റെ പേരില്‍ അറസ്റ്റ് ചെയ്യാനുമാണ് കോണ്‍ഗ്രസ് വക്താവ് ടോം വടക്കന്‍ പ്രതികരിച്ചത്.


 

Tags :  
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ