General News

ഓഖി കാണാതായവര്‍ 180 എന്ന് സര്‍ക്കാര്‍, ലത്തിന്‍ രൂപതയുടെ പ്രക്ഷോഭം

Mon, Dec 11, 2017

Arabianewspaper 281
ഓഖി കാണാതായവര്‍ 180 എന്ന് സര്‍ക്കാര്‍, ലത്തിന്‍ രൂപതയുടെ പ്രക്ഷോഭം

ഓഖി ചുഴലിക്കാറ്റില്‍ കാണാതായവരുടെ പുതിയ കണക്കുമായി സര്‍ക്കാര്‍. 84 പേരെ കാണാതായി എന്നായിരുന്നു ഇതുവരെയുള്ള സര്‍ക്കാര്‍ കണക്കുകള്‍. എന്നാല്‍, തീരദേശത്ത് സ്വാധീനമുള്ള ലത്തീന്‍ കത്തോലിക്ക സഭയുടെ കണക്ക് 200 ല്‍ ഏറെയായിരുന്നു. ഇതോടെ 180 പേരെ കാണാതായെന്ന പുതിയ കണക്കുമായി സര്‍ക്കാര്‍ രംഗത്ത് എത്തി.


39 പേര്‍ മരിച്ചതായി സര്‍ക്കാര്‍ ഔദ്യോഗിക കണക്ക്, ഇതില്‍ 14 പേരെ തിരിച്ചറിയാനുണ്ട്. കാണാതയ ബോട്ടുകളുടേയം വള്ളങ്ങളുടേയും എണ്ണം 94 ആണെന്ന് പുതിയ കണക്കില്‍ പറയുന്നു.


ഇതിനിടെ ഓഖി ചുഴലിക്കാറ്റിലെ രക്ഷാ പ്രവര്‍ത്തനങ്ങളും ദുരിതാശ്വാസവും തൃപ്തികരമല്ലെന്നും നഷ്ടപരിഹാര തുക എത്രയും വേഗെന്ന് ദുരിതത്തില്‍ പെട്ടവര്‍ക്ക് നല്‍കണമെന്നും പാക്കേജിലെ അപാകത പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് ലത്തിന്‍ സഭ ഇന്ന് രാജ്ഭവന്‍ മാര്‍ച്ച് നടത്തും. ആര്‍ച്ച് ബിഷപ് സുസെപാക്യം ഉദ്ഘാടനം ചെയ്യും,. ബിഷപ് ഗവര്‍ണര്‍ പി സദാശിവവുമായി ചര്‍ച്ച നടത്തും.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ