General News

കുഞ്ഞിനെ കൊല്ലാന്‍ കാരണം ഭര്‍ത്താവ് സംശയിക്കുമോ എന്ന ഭയം

Mon, Dec 11, 2017

Arabianewspaper 359
കുഞ്ഞിനെ കൊല്ലാന്‍ കാരണം ഭര്‍ത്താവ് സംശയിക്കുമോ എന്ന ഭയം

ജനിച്ച കുഞ്ഞിന് പിതാവിന്റെ ഛായയോ നിറമോ ഇല്ലാത്തതിനാലാണ് ഏഴു ദിവസം പ്രായമായ കുഞ്ഞിനെ താന്‍ കൊന്നതെന്ന് അമ്മ. വിവാഹം കഴിഞ്ഞ് ഒമ്പതു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇവര്‍ക്ക് കുട്ടി പിറന്നത്.


എന്നാല്‍, കുഞ്ഞിന് ഭര്‍ത്താവിന്റെ നിറമോ, ഛായയോ ഇല്ലെന്ന് കുട്ടിയെ കാണാന്‍ വന്ന ബന്ധുക്കള്‍ പറഞ്ഞു, കുഞ്ഞിന് ഭര്‍ത്താവിന്റെ ഛായയില്ലെന്ന് പറഞ്ഞത് തന്റെ ചാരിത്ര്യത്തില്‍ സംശയിക്കുമോ എന്നു കരുതിയാണ് കുഞ്ഞിനെ കൊന്നതെന്ന് കട്ടപ്പനയില്‍ അറസ്റ്റിലായ സ്ത്രി പോലീസിനോട് പറഞ്ഞു,.


കൂലിവേലക്കാരനായ ഭര്‍ത്താവ് മദ്യപിച്ച് മര്‍ദ്ദനം ഉള്‍പ്പടെയുള്ള പീഡനം നടത്തുമായിരുന്നു. ഇതിനെ തുടര്‍ന്ന് സ്വന്തം വീട്ടിലാണ് സന്ധ്യയെന്ന സ്ത്രീ കഴിഞ്ഞിരുന്നത്. ഇതിനിടയില്‍ ഗര്‍ഭം ധരിച്ചു,.


ഒമ്പതു വര്‍ഷമായി കുട്ടികളില്ലാത്ത ദമ്പതിമാരയതിനാലും ഭര്‍ത്താവില്‍ നിന്നും അകന്നു ജീവിച്ചതിനു ശേഷം ഗര്‍ഭം ധരിച്ചതും പല സംശയങ്ങള്‍ക്കും കാരണമായിരുന്നു. ഇതിനു ശേഷം പ്രസവിച്ചപ്പോള്‍ കുഞ്ഞിന് വെളുത്ത നിറമായിരുന്നു. പക്ഷേ, ഇരുവരും കറുത്ത നിറക്കാരുമാണ്,


സന്ധ്യയുടെ സ്വന്തം വീട്ടിലെത്തിയ ശേഷം നാലു മാസം കഴിഞ്ഞാണ് ഗര്‍ഭം സ്ഥിരീകരിക്കുന്നത്., ഇതോടെ ഭര്‍ത്താവിന്റെ സാമീപ്യമില്ലാതെ ഗര്‍ഭം ധരിച്ചത് ബന്ധുക്കള്‍ ചോദ്യം ചെയ്തിരുന്നു. ഗര്‍ഭിണിയാണെന്ന കാര്യം ബന്ധുക്കളില്‍ നിന്നും പോലും മറച്ചു വെച്ചു,


ഇതിനെ തുടര്‍ന്ന് വീട്ടില്‍ ആരുമില്ലാത്ത സമയത്ത് കഴുത്തു ഞെരിച്ച് കുഞ്ഞിനെ വകവരുത്തുകയായിരുന്നു. ആശാ വര്‍ക്കറായി ജോലി ചെയ്യുന്ന സന്ധ്യയെ സഹപ്രവര്‍ത്തകരാണ് സംശയം തോന്നി ആശുപത്രിയിലാക്കിയത്.


ഏഴു മാസം ഗര്‍ഭിണിയായിരുന്നുവെന്ന് സ്‌കാനിംഗില്‍ ഡോക്ടര്‍മാര്‍ പറഞ്ഞു. കുഞ്ഞു ജനിച്ച ശേഷം കാണാനെത്തിയവരില്‍ പലരും കുഞ്ഞിന് അച്ഛന്റെ രൂപമില്ലെന്ന് പറഞ്ഞിരുന്നു,. ഇതോടെയാണ് സന്ധ്യ അസ്വസ്ഥയായത്. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം സന്ധ്യ ഭര്‍ത്താവിനെ വിളിച്ചു വരുത്തി കുഞ്ഞിന് അനക്കമില്ലെന്ന് അറിയിക്കുകയായിരുന്നു. ഇവര്‍ എത്തി ആശുപത്രിയില്‍ കൊണ്ടുപോയി. മരിച്ച കുഞ്ഞിനെ കൊണ്ടുവന്നതിനെ തുടര്‍ന്ന് പോസ്റ്റ് മോര്‍ട്ടം ചെയ്യുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് കുഞ്ഞ് മരിച്ചത് കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിയാണെന്ന് കണ്ടെത്തിയത്.


പോലീസിന്റെ ചേദദ്യം ചെയ്യലില്‍ സ്ന്ധ്യ കുറ്റം സമ്മതിക്കുകയായിരുന്നു,.


 

Tags : murder 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ