General News

കോണ്‍ഗ്രസ് കൂട്ടുകെട്ട്; യെച്ചൂരിയുടെ നിലപാട് പിബി തള്ളി

Sun, Dec 10, 2017

Arabianewspaper 836
കോണ്‍ഗ്രസ് കൂട്ടുകെട്ട്; യെച്ചൂരിയുടെ നിലപാട് പിബി തള്ളി

കോണ്‍ഗ്രസുമായുള്ള തിരഞ്ഞെടുപ്പ് ധാരണയുടെ പേരില്‍ സിപിഎമ്മില്‍ ചേരിതിരിവ്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാട് മുന്‍ ജനറല്‍ സെക്രട്ടറിയായ പ്രകാശ് കാരാട്ടിന്റെ നേതൃത്വത്തിലുള്ള ഭൂരിപക്ഷം അംഗങ്ങളും തള്ളി.


ഇതോടെ കോണ്‍ഗ്രസുമായുള്ള ഒരു തരത്തിലുള്ള സഖ്യമോ, ധാരണയോ പാടില്ലെന്ന് പ്രകാശ് കാരാട്ട് പറഞ്ഞു. പൊളിറ്റ് ബ്യുറോയില്‍ ഒമ്പത് അംഗങ്ങളാണ് പ്രകാശ് കാരാട്ടിനെ പിന്താങ്ങിയത്. ആറ് അംഗങ്ങള്‍ യെച്ചൂരിയുടെ നിലപാടിനെ പിന്തുണച്ചു,.


പാര്‍ട്ടി കോണ്‍ഗ്രസിലേക്കുള്ള രാഷ്ട്രീയ പ്രമേയത്തിലാണ് കരട് രേഖ തയ്യാറാക്കിയത്. ബംഗാളില്‍ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നാല്‍ മാത്രമെ നിലനില്‍പ്പുള്ളുവെന്നതാണ് സിപിഎമ്മിന്റെ അവസ്ഥ. എന്നാല്‍, കേരളത്തില്‍ കോണ്‍ഗ്രസാണ് സിപിഎമ്മിന്റെ എതിരാളി. ഇതിനെ തുടര്‍ന്നാണ് സിപിഎം കോണ്‍ഗ്രസിനെതിരെ നിലകൊള്ളുന്നത്.


കോണ്‍ഗ്രസിനു പിന്തുണ നല്‍കണമെന്ന വിഷയമാണ് പ്രധാനമനമായും സിപിഎം യോഗത്തില്‍ ്രചര്ച്ചാ വിഷയമായിരിക്കുന്നത്.

Tags : CPM PB 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ