General News

മാക്‌സിനു പിന്നാലെ ഫോര്‍ടിസിനെതിരേയും നടപടി

Sun, Dec 10, 2017

Arabianewspaper 1048
മാക്‌സിനു പിന്നാലെ ഫോര്‍ടിസിനെതിരേയും നടപടി

ജീവനുള്ള കുട്ടി മരിച്ചുവെന്ന് വിധിയെഴുത്ിയ ഡെല്‍ഹിയിലെ മാക്‌സ് ആശുപത്രിയുടെ ലൈസന്‍സ് ഡെല്‍ഹി സര്‍ക്കാര്‍ റദ്ദാക്കിയതിന് പിന്നാലെ ഫോര്‍ടിസ് ആശുപത്രിക്ക് നല്‍കിയ ഭൂമി ഹരിയാന സര്‍ക്കാരും റദ്ദാക്കി.


മരിച്ച കുട്ടിയുടെ മൃതദേഹം വിട്ടു നല്‍കാന്‍ 15 ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന പാരിതിയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നടത്തിയ അന്വേഷണത്തിനു പിന്നാലെ ഫോര്‍ടിസ് ആശുപത്രിക്ക് നല്‍കിയ ഭൂമിയുടെ പാട്ടക്കരാര്‍ റദ്ദുചെയ്തു.


ആശുപത്രിക്ക് ഭൂുമി കൈമാറിയപ്പോള്‍ രോഗികളില്‍ 30 ശതമാനം പേര്‍ക്ക് സൗജന്യ നിരക്കില്‍ ചിതിത്സ നല്‍കണമെന്നുംണ്ട്. ഇത്തരം ആശുപത്രികള്‍ ഗുണ്ടായിസവും പിടിച്ചുപറിയും നടത്തുകയാണെന്ന് ഹരിയാന ആരോഗ്യ മന്ത്രി അനില്‍ വിജ് പറഞ്ഞു,


ഡെങ്കിപനി ബാധിച്ച് മരിച്ച എട്ടുവയസുകാരിയുടെ ചികിത്സയ്ക്ക് പതിനഞ്ചു ലക്ഷത്തിന്റെ ബില്ലാണ് ആശുപത്രി നല്‍കിയത്. കഴിഞ്ഞ ഓഗസ്ത് 31 നാണ് ഡെല്‍ഹി സ്വദേശിനിയായ ആദ്യയെ ഫോര്‍ടിസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത് ചികിത്സക്കിടെ സെപ്തംബര്‍ 16 ന് കുട്ടി മരിച്ചു, എന്നാല്‍, 15.5 ല്കഷം രൂപയുടെ ബില്ലാണ് കുട്ടിയുടെ പിതാവിന് ആശുപത്രി അധികൃ,തര്‍ നല്‍കിയത്. സംഭവം വിവാദമായിരുന്നു.


വിലകൂടിയ മരുന്നുകളാണ് ആശുപത്രി അധികൃതര്‍ രോഗികള്‍ക്ക് നല്‍കുന്നതെന്ന് പരാതി.യുണ്ട്, യഥാര്‍ത്ഥ വിലയുടെ ഏഴുന്നൂറു ശതമാനമാണ് മരുന്നുകളുടെ പേരില്‍ ഈടാക്കുന്നതെന്ന് അന്വേ,ണത്തില്‍ കണ്ടെത്തി.


കേസും അന്വേഷണവും വന്നതോടെ ആശുപത്രി അധികൃതര്‍ കുട്ടിയുടെ പിതാവിന് 25 ലക്ഷം നല്‍കി കേസ് ഒതുക്കാന്‍ ശ്രമം നടത്തി.രുന്നു. എന്നാല്‍,. പിതാവ് ജയന്ത് വഴങ്ങിയിരുന്നില്ല.


ഇരട്ടക്കുട്ടികള്‍ ജനിച്ച ഉടനെ മരിച്ചതായി മാക്‌സ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ വിധിയെഴുതിയിരുന്നു, എന്നാല്‍. ഇതില്‍ ഒരു കുട്ടിക്ക് ജീവനുണ്ടെന്ന് കണ്ടെത്തി. സംഭവത്തെ തുടര്‍ന്ന് രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെ നടപടി എടുത്തു. ഇതിനു പിന്നാലെ ഡെല്‍ഹി സര്‍ക്കാര്‍ ആശുപത്രിയുടെ ലൈസന്‍സ് റദ്ദാക്കുകയായിരുന്നു.


ആശുപത്രിയുടെ ലൈസന്‍സ് റദ്ദാക്കിയതിനെ തുടര്‍ന്ന് ഡോക്ടര്‍്മാരും മറ്റും പണിമുടക്കിന് ആഹ്വാനം നടത്തിയിരിക്കുകയാണ്.

Tags : Hospital 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ