General News

കാര്‍ കനാലിലേക്ക് വീണ് മരിച്ചവരുടെ എണ്ണം നാലായി

Sun, Dec 10, 2017

Arabianewspaper 1524
കാര്‍ കനാലിലേക്ക് വീണ് മരിച്ചവരുടെ എണ്ണം നാലായി

പൊള്ളാച്ചിയില്‍ മലയാളി യുവാക്കല്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. നേരത്തെ, മൂന്നു പേരുടെ മൃതദേഹം കണ്ടെത്തിയിരുന്നു. മറ്റൊരാളെ കാണാതായിരുന്നു. അപകടത്തില്‍ ഒരാള്‍ മാത്രമാണ് രക്ഷപ്പെട്ടത്.


കാറില്‍ യാത്ര ചെയ്തിരുന്നവരെല്ലാം അങ്കമാലി സ്വദേസികളാണ്. മൂന്നാറില്‍ നിന്നും പൊള്ളാച്ചിയിലേക്ക് പോകും വഴിയാണ് ഇവരുടെ കാര്‍ അപകടത്തില്‍പ്പെട്ടത്. രാവിലെ ഏഴു മണിയോടൊയാണ് കാര്‍ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞത്. പാലത്തിന്റെ കൈവരികള്‍ ഇടിച്ചു തെറിപ്പിച്ചാണ് കനാലിലേക്ക് മറിഞ്ഞത്.


സംഭവം നടക്കുമ്പോള്‍ കനാലില്‍ കുളിച്ചുകൊണ്ടിരുന്ന ലോറിയുടെ ഡ്രൈവററായ കാര്‍ത്തികേയാണ് ആല്‍ബ (19) എന്നയുവാവിനെ രക്ഷപ്പെടുത്തിയത്. അഞ്ചു പേരാണ് കാറിലുണ്ടായിരുന്നത്. ജുതിന്‍ ജോയി (24), ജാക്‌സണ്‍ (21), അമല്‍രാജ് (20), ലിജോ (27) എന്നിവരാണ് മരിച്ചത്.


മുന്നുപേരുടേയും മൃതദേഹം കാറിനുള്ളില്‍ നിന്നുതന്നെയാണ് ലഭിച്ചത്. ലിജേയുടെ മൃതദേഹം കാറിനടിയില്‍ നിന്നും, ലഭിച്ചു, 11 അടി താഴ്ചയില്‍ വെള്ളമുണ്ടായിരുന്നു കനാലില്‍. വാഹനം ഓടിച്ചിരുന്നയാള്‍ ഉറങ്ങി പോയതാണ് അപകട കാരണമെന്ന് പോലീസ് കരുതുന്നു.


 

Tags : accident 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ