General News

ശേഖര്‍ റെഡ്ഡിയുടെ രഹസ്യ ഡയറിയില്‍ പനീര്‍സെല്‍വത്തിനും മന്ത്രിമാര്‍ക്കും 48 കോടി

Sun, Dec 10, 2017

Arabianewspaper 1375
ശേഖര്‍ റെഡ്ഡിയുടെ രഹസ്യ ഡയറിയില്‍ പനീര്‍സെല്‍വത്തിനും മന്ത്രിമാര്‍ക്കും 48 കോടി

ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിനിടെ പിടിച്ചെടുത്തു ഒരു ഡയറിയില്‍ തമിഴ്‌നാട്ടിലെ അണ്ണാഡിഎംകെ നേക്കാളുടേയും മന്ത്രിസഭയിലെ പ്രമുഖരുടേയും പേരുകള്‍ എഴുതി അവര്‍ക്ക് പണം നല്‍കിയതിന്റെ കുറിപ്പുകളും കണക്കുകളും. ഈ ഡയറിയുടെ പേജുകള്‍ പുറത്ത് എത്തിയതോടെ ഒ പനീര്‍ശെല്‍വവും മറ്റു മന്ത്രിമാരും വെട്ടിലായി.


ചെന്നൈയിലെ പ്രമുഖ ജ്വലറി ഗ്രൂപ്പ് ഉടമയും കോണ്‍ട്രാക്ടറും ഖനന മാഫിയയുടെ നേതാവുമായ ശേഖര്‍ റെഡ്ഡിയുടെ ഓഫീസിലും വസതിയിലും കടകളിലും കഴിഞ്ഞ ഡിസംബറില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ 100 കിലോയില്‍ കൂടുതല്‍ സ്വര്‍ണവും 100 കോടിയിലേറെ രൂപയുടെ കറന്‍സി നോട്ടും കണ്ടെത്തിയിരുന്നു.


മുപ്പതിനായിരം കോടിയുടെ കണക്കില്‍പെടാത്ത സ്വര്‍ണവും സ്വത്തുക്കളും പണവും ഇയാളില്‍ നിന്നും ആദായനികുതി വകുപ്പ് കണ്ടെത്തിയിരുന്നു. റെയ്ഡിനിടെ കണ്ടെത്തിയ ഡയറിയിലാണ് മന്ത്രിമാരുടെ പേരുകളുടെ ആദ്യാക്ഷരവും മറ്റ് കോഡുകളും മറ്റും ഉപയോഗിച്ച് പണം നല്‍കിയിതിന്റെ കണക്കുകള്‍ രേഖപ്പെടുത്തിയിരുന്നത്.


ഒപിഎസ് എന്ന് ഒന്നിലധികം തവണം എഴുതി പണത്തിന്റെ കണക്കുണ്ട്. എന്നാല്‍, ശേഖര്‍ റെഡ്ഡി ഡയറിയുടെ വാര്‍ത്തകള്‍ നിഷേധിച്ചു, തനിക്ക് ഡയറി എഴുതുന്ന ശീലമില്ലെന്ന് റെഡ്ഡി പറയുന്നു,. 2016 ഡിസംബര്‍ ഒമ്പതിനാണ് ശേഖര്‍ റെഡ്ഡിയുടെ വസതിയിലും മറ്റും റെയ്ഡ് നടത്തിയത്. നോട്ട് നിരോധനത്തിനു പിന്നാലെ നടത്തിയ റെയ്ഡ് ദേശീയ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. 96.8 കോടിയുടെ കറന്‍സി പിടികൂടിയത് വീട്ടിലെ ശുചിമുറിയില്‍ ഭിത്തിയില്‍ പ്രത്യേകം നിര്‍മി്ച്ച അറയിലായിരുന്നു. പുതിയ രണ്ടായിരം രൂപയുടെ 9 കോടി രൂപയുടെ നോട്ടുകളും പിടിച്ചെടുത്തു. തിരുപ്പതി ക്ഷേത്രത്തിലെ ബോര്‍ഡ് മെംബര്‍ കൂടിയായ ഇയാളുടെ പക്കല്‍ നിന്നും 100 കിലോയിലധികം സ്വര്‍ണക്കട്ടികളാണ് പിടികൂടിയത്.


കള്ളപ്പണം സൂക്ഷിച്ചതിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെഡിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഒപിഎസ് എന്നും അദ്ദേഹത്തിന്റെ സെക്രട്ടറി രമേശ് എന്നും എഴുതിയാണ് തുക ചേര്‍ത്തിരിക്കുന്നത്. 50 ലക്ഷം, 25 ലക്ഷം., 3.5 കോടി, 3.7 ലക്ഷം, തുടങ്ങിയാണ് ഒപിഎസ് എന്നെഴുതിയതിനോട് ചേര്‍ന്നുള്ള തുകകള്‍. 2016 ജൂലായ് മുതലുള്ള കണക്കൂകളാണ്.


ജയലളിത മുഖ്യമന്ത്രിയായിരുന്നപ്പോഴുള്ള സമയമാണിത്. ഇതു കൂടാതെ ജയലളിത അവശ നിലയില്‍ ആശുപത്രിയിലായ കാലത്തുള്ള കണക്കുകളുമാണ്. പെരിയവര്‍ എന്ന പേരിലും പലയിടത്തും 20, 25 ലക്ഷം നല്‍കിയതായി എഴുതിയിട്ടുണ്ട്. ഒപിഎസ് എഡിവി എന്ന് എഴുതിയത് പനീര്‍ശെല്‍വത്തിന്റെ മരുമകന്‍ അഡ്വക്കേറ്റ് കാശിനാഥന്റെ പേരാണെന്നും സൂചനയുണ്ട്. ഒരു കോടി നല്‍കിയതായാണ് ഈ രേഖ.


എച്ച എം എന്ന് എഴുതിയ പല കണക്കുകളും ഇതിനൊടൊപ്പം ഉണ്ട്. തമിഴ് നാട് ഹെല്‍ത്ത് മിനിസ്റ്റര്‍ സി വിജയഭാസ്‌കറിന്റേതാണെന്ന് സൂചനയുണ്ട്. വിജയഭാസ്‌കറുടെ വസതിയിലും ഓഫീസിലും റെയ്ഡ് നടന്നിരുന്നു, എച്ച് എം ഓള്‍ഡ് എന്ന കണക്ക് ഹെല്‍ത്ത് മിനിസ്റ്റര്‍ക്ക് നല്‍കാനുള്ള പഴയ കടമാമെന്നും ആദായ നികുതി വകുപ്പ് സംശയിക്കുന്നു,.


പു എന്ന പേരില്‍ 1.5 കോടിയുടെ കണക്കുണ്ട്. ഇത് ജയലളിതയുടെ പിഎ ആയിരുന്ന പൂങ്കണ്‍ട്രന്റെയാണെന്ന് കരുതുന്നു. ശശികലയുടെ അനന്തിരവനായ മന്നാര്‍ഗുഡി മഹാദേവനും 10 ലക്ഷം നല്‍കിയതായി ഡയറിയിലുണ്ട്. ഇയാള്‍ കഴിഞ്ഞ മാര്‍ച്ചില്‍ ഹൃദയസ്തംഭനം മൂലം മരണമടഞ്ഞിരുന്നു,.ഗാര്‍ഡന്‍ എന്ന പേരിലും പണം നല്‍കിയതായി രേഖകളുണ്ട്. ഇത് ജയലളിതയുടെ ഔദ്യോഗിക വസതിയായ പോയ്‌സ് ഗാര്‍ഡനെയാണ് സൂചിപ്പിക്കുന്നതെന്നും ആദായനികുതി വകുപ്പ് കരുതുന്നു. ഇത് രണ്ടും മൂന്നുലക്ഷം വീതമാണ് കാണിക്കുന്നത്.


ആര്‍ കെ നഗര്‍ തിരഞ്ഞെടുപ്പിനു മുമ്പ് പുറത്തു വന്ന ഡയറി വിവാദം വലിയ കോളിളക്കമുണ്ടാക്കിയിരിക്കുകയാണ്. അഴിമതിയുടെ പേരിലുള്ളവരാണ് മത്സരത്തില്‍ ഉള്ളവരെന്ന് പുറമെ പ്രചാരണം നടക്കുന്നു.


അണ്ണാഡിഎംകെയും ഡിഎംകെയും ടിടിവി ദിനകരനുമൊപ്പം നടന്‍ വിശാലും റെയ്ഡില്‍പ്പെട്ടിരുന്നു,


ആദായനികുതി വകുപ്പിന്റെ കൈവശമുണ്ടെന്ന് കരുതുന്ന ഈ ഡയറി ലീക്കായതിനു പിന്നില്‍ ബിജെപിക്ക് പങ്കുണ്ടെന്ന് അണ്ണാ ഡിഎംകെ അണികള്‍ സംശയിക്കുന്നു.


കൂടെ നിര്‍ത്തിയ ശേഷം ഒപിഎസിനേയും പളനിസ്വാമി മന്ത്രിസഭയിലെ പലരേയും പ്രതിക്കൂട്ടിലാക്കുന്നതാണ് ഈ നീക്കം.

Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ