General News

സെന്‍സര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് ഇല്ല; ന്യുഡും എസ് ദുര്‍ഗയുമില്ല

Sun, Dec 10, 2017

Arabianewspaper 1574
സെന്‍സര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് ഇല്ല; ന്യുഡും എസ് ദുര്‍ഗയുമില്ല

സെന്‍സര്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കേറ്റ് ലഭ്യമല്ലാത്തതിനാല്‍ മലയാള ചിത്രം എസ് ദുര്‍ഗയും മറാഠി ചിത്രമായ ന്യൂഡും തിരുവനന്തപുരത്ത് നടക്കുന്ന രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കാനായില്ല.


ഗോവയില്‍ നടന്ന രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഈ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കേറ്റ് നല്‍കാതിരുന്നതിനെ തുടര്‍ന്ന് പ്രദര്‍ശനം നടന്നില്ല,.


കേരള ഹൈക്കോടതി വിധി സമ്പാദിച്ച് എത്തിയ സനല്‍കുമാര്‍ ശശിധരനും നിരാശയായിരുന്നു ഫലം. ഹൈക്കോടതി വിധി നിലനില്‍ക്കെ, ചിത്രത്തിന്റെ ടൈറ്റില്‍ കാര്‍ഡില്‍ അനുവാദമില്ലാതെ അക്ഷരങ്ങള്‍ എഴുതി ചേര്‍ത്തുവെന്നും ഇതിന് മറപടി നല്‍കണമെന്നും സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചു. ചിത്രത്തിലെ അസഭ്യ പദങ്ങള്‍ ഒഴിവാക്കിയ ശേഷം വീണ്ടും അപേക്ഷ സമര്‍പ്പിരക്കാനാണ് ആവശ്യപ്പെട്ടിരുന്നത്


എന്നാല്‍, മേളയുടെ അവസാന ദിവസമായിരുന്നതിനാല്‍ വീണ്ടും അപേക്ഷ നല്‍കിയുള്ള നടപടി ക്രമങ്ങള്‍ക്ക് സമയമില്ലായിരുന്നു. എന്നാല്‍, തിരുവനന്തപുരത്ത് നടക്കുന്ന ചലച്ചിത്ര മേളയ്ക്കായി ഈ നടപടി ക്രമങ്ങള്‍ ചെയ്യാനും സര്‍ട്ടിഫിക്കേറ്റ് വാങ്ങിക്കാനും ഇരു ചിത്രങ്ങളുടേയും സംവിധായകര്‍ ശ്രമിച്ചതുമില്ല. ചിത്രത്തിനെ മേളയില്‍ നിന്ന് ഒഴിവാക്കിയ സംഭവത്തില്‍ അസാന്നിദ്ധ്യം കൊണ്ട് ചര്‍ച്ചയാക്കാനും ഇതിനെതിരെ പ്രതിഷേധിക്കാനുമാണ് സംവിധായകര്‍ ശ്രമിക്കുന്നത്.

Tags : IFFFK 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ