General News

ഏഴു വിക്കറ്റിന് ലങ്ക ഇന്ത്യയെ തകര്‍ത്തു.

Sun, Dec 10, 2017

Arabianewspaper 1698
ഏഴു വിക്കറ്റിന് ലങ്ക  ഇന്ത്യയെ തകര്‍ത്തു.

വിരാട് കോഹ് ലിക്ക് വിശ്രമം അനുവദിച്ച ശേഷം കളത്തിലിറങ്ങിയ ഇന്ത്യന്‍ ടീം ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ഏകദിന മത്സരത്തില്‍ ചീട്ടു കൊട്ടാരം പോലെ തകര്‍ന്നടിഞ്ഞു. 112 റണ്‍സാണ് ഇന്ത്യയുടെ സമ്പാദ്യം. മറുപടി ബാറ്റിംഗ്ിന് ഇറങ്ങിയ ലങ്ക മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 29് ഓവര്‍ ശേഷിക്കെ വിജയലക്ഷ്യം കണ്ട്ു


ടെസ്റ്റ് പരമ്പരയിലെ പരാജയത്തില്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റ ലങ്കയെയാണ് കളത്തില്‍ കണ്ടത്.


ഹിമാചലിലെ ധര്‍മശാലയില്‍ നടക്കുന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 38.2 ഓവറില്‍ തകര്‍ന്നടിഞ്ഞു,. മുന്‍ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയാണ് അര്‍ദ്ധ സെഞ്ച്വറി നേടി ഇന്ത്യയുടെ മാനം കാത്തത്.


65 റണ്‍സെടുത്ത ധോണി സധൈര്യം ലങ്കയെ നേരിട്ടു. ഹാര്‍ദിക് പാണ്ഡ്യെ (10), കുര്‍ദീബപ് യാദവ് (18) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം നടത്തി.


ശിഖര്‍ ധവാന്‍ (0) തുടക്കത്തിലെ ഇന്ത്യക്ക് നഷ്ടപ്പെട്ടു. നായക സ്ഥാനത്ത് എത്തിയ രോഹിത് ശര്‍മ (2) പിന്നാലെ പോയി.. 18 പന്തുകള്‍ നേരിട്ട ശേഷം റണ്‍ ഒന്നും എടുക്കാതെ ദിനേശ് കാര്‍ത്തികും അരങ്ങൊഴിഞ്ഞു.


ആദ്യ മത്സരം കളിക്കാനിറങ്ങിയ ശ്രേയസ് അയ്യര്‍ക്ക് ഒമ്പതു റണ്‍ എടുക്കാനേ ആയുള്ളു. പിന്നാലെ രണ്ട് റണ്‍ എടുത്ത് മനീഷ് പാണ്ഡ്യെയും കളം വിട്ടു.
വാലറ്റക്കാരെ കൂട്ടുപിടിച്ചാണ് ധോണി ഇന്ത്യയുടെ സ്‌കോര്‍ 100 കടത്തിയത്. ധോണിയുടെ വിക്കറ്റ് വീണതോടെ ഇന്ത്യയുടെ പോരാട്ടവും അവസനിച്ചു.


13 റണ്‍സിന് നാലു വിക്കറ്റ് വീഴ്ത്തിയ സരങ്കയാണ് ലങ്കയുടെ കുന്തമുനയായത്. സുരംഗയാണ് കളിയിലെ കേമന്‍.


ലങ്കയുടെ മുന്നേറ്റ നിരയെ തടുത്തിടാന്‍ ജസ്പ്രീത് ബുംറയ്ക്കും ഭുവനേശ്വര്‍ കുമാറിനും കഴിഞ്ഞെങ്കിലും അഞ്ചലോ മാത്യൂസ് (25) നിരോഷന്‍ (26) എന്നിവര്‍ ചേര്‍ന്ന് വിജയ ലക്ഷ്യം നേടി.

Tags : SL vs Ind 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ