General News

ജേക്കബ് തോമസ് വിമര്‍ശിച്ചു, നടപടിക്കൊരുങ്ങി സര്‍ക്കാര്‍

Sun, Dec 10, 2017

Arabianewspaper 504
ജേക്കബ് തോമസ് വിമര്‍ശിച്ചു, നടപടിക്കൊരുങ്ങി സര്‍ക്കാര്‍

ഡിജിപി റാങ്കിലുള്ള ഐപിഎസ് ഓഫീസര്‍ ജേക്കബ് തോമസിനെതിരെ നചടിക്ക് സാധ്യത. സര്‍ക്കാരിനെ നിശിതമായി വിമര്‍ശിച്ചതിനാണ് നടപടി ഉണ്ടാകുക. വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു നിന്നും നീക്കം ചെയ്ത ശേഷം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ ഇന്‍ ഗവണ്‍മെന്റ് എന്ന അപ്രധാന സ്ഥാപനത്തിന്റെ ഡയറക്ടറായി നിയമിതനായ ജേക്കബ് തോമസ് അടുത്തിടെ നടന്ന ഒരു ചടങ്ങിലാണ് ഇടതു സര്‍ക്കാരിനെ നിശിതമായി വിമര്‍ശിച്ചത്.


പിണറായി വിജയന്റെ ബ്ലു ഐയ്ഡ് ബോയിആയിരുന്ന ജേക്കബ് തോമസ് കോടതി പരാമര്‍ശങ്ങളുടെ പേരിലും ഇടതു നേതാക്കള്‍ക്കെതിരെ നടപടിയെടുത്തതിനെ തുടര്‍ന്നും അനഭിമതനാകുകയായിരുന്നു.


സര്‍ക്കാരിന്റെ ഭാഗമായി നിന്ന് സര്‍ക്കാരിനെ വിമര്‍ശിക്കുക എന്ന അച്ചടക്ക ലംഘനമാണ് ജേക്കബ് തോമസ് നടത്തിയിരിക്കുന്നതെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.


അഴിമതിക്കെതിരായ സെമിനാറില്‍ പങ്കെടുത്ത ജേക്കബ് തോമസ് ഇതിന് അനുമതി വാങ്ങിയിരുന്നില്ലെന്നും ആരോപണം ഉണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിന് ഇതു സംബന്ധിച്ച പരാതി ലഭിച്ചിട്ടുണ്ട്.


ചീഫ് സെക്രട്ടറി ഉള്‍പ്പടെയുള്ളവരുമായി ഉടക്കിയിരിക്കുന്ന ജേക്കബ് തോമസിനെതിരെ കടുത്ത നടപടി വരുമെന്നാണ് സൂചന.
കേരളത്തില്‍ അഴിമതിക്കെതിരെ സംസാരിക്കുന്നത് പോലും കുറ്റമായിരിക്കുകയാണെന്നാണ് ജേക്കബ് തോമസ് സെമിനാറില്‍ പങ്കെടുക്കവെ പറഞ്ഞത്. സര്‍വീസ് സ്റ്റോറി സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്ന പുസ്തകം എഴുതിയതിനായിരുന്നു ആദ്യം നടപടി എടുക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നത്. എന്നാല്‍,. ഇതില്‍ നിന്നും ജേക്കബ് തോമസ് രക്ഷപ്പെട്ടിരുന്നു.


മന്ത്രിമാരേയോ ഉദ്യോഗസ്ഥന്‍മാരേയോ പേരെടുത്ത് വിമര്‍ശിച്ചില്ലെന്ന വാദം ജേക്കബ് തോമസ് ഉയര്‍ത്തും. സുനാമി ഫണ്ട് വകമാറ്റി ചെലവഴിച്ച കാര്യവും ജേക്കബ് തോമസ് പ്രസംഗത്തില്‍ പരാമര്‍ശിച്ചിരുന്നു.


സര്‍വ്വീസില്‍ നിന്നും വൊളണ്ടിയര്‍ റിട്ടയര്‍മെന്റ് എടുത്ത് രാഷ്ട്രീയത്തില്‍ ഇറങ്ങാനുള്ള പദ്ധതിയാണ് ജേക്കബ് തോമസിന്റേതെന്നും ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നും മറ്റും പ്രചാരണം ഉണ്ട്. കേന്ദ്ര മന്ത്രി അല്‍ഫോന്‍ന്‍സ് കണ്ണന്താനവുമായുള്ള അടുപ്പമാണ് ഇത്തരത്തിലൊരു പ്രചാരണത്തിന് അടിസ്ഥാനം.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ