General News

പെട്രോളും മെഥനോളും ചേര്‍ന്ന ഇന്ധനത്തിന് കേന്ദ്ര സര്‍ക്കാര്‍ പദ്ധതി

Sun, Dec 10, 2017

Arabianewspaper 1981
പെട്രോളും മെഥനോളും ചേര്‍ന്ന ഇന്ധനത്തിന് കേന്ദ്ര സര്‍ക്കാര്‍ പദ്ധതി

പെട്രോളിന്റെ വില ഗണ്യമായി കുറയ്ക്കാനുള്ള പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. പെട്രോളിനൊപ്പം മെഥനോള്‍ കലര്‍ത്തുന്ന പദ്ധതിക്കാണ് തയ്യാറെടുക്കുന്നതെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. . ഒരു ലിറ്റര്‍ പെട്രോളില്‍ 15 ശതമാനം മെഥനോള്‍ കലര്‍ത്തി നല്‍കുകയാണ് ഇത്.


ഇതോടെ പെട്രോള്‍ വില ഗണ്യമായി കുറയും. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ഇതിനുള്ള നയരേഖ പ്രഖ്യാപിക്കും. കല്‍ക്കരിയുടെ ഉപോല്‍പ്പന്നമാണ് മെഥനോള്‍. ലിറ്ററിന് 22 രൂപമായാണ് വിപണി വില. പെട്രോളിന് ലിറ്ററിന് 80 രൂപയും.


ചൈനയില്‍ ലിറ്ററിന് 17 രൂപയ്ക്ക് മെഥനോള്‍ വില്‍ക്കുന്നുണ്ട്. അന്തരീക്ഷ മലിനീകരണം കുറയ്ക്കാനും മെഥനോള്‍ സഹായിക്കും. സ്വീഡിഷ് കമ്പനിയായ വോള്‍വോ മെഥനോള്‍ എഞ്ചിന്‍ ഉപയോഗിച്ചോടുന്ന വാഹനങ്ങള്‍ നിര്‍മിക്കുന്നുണ്ട്.


 എഴുപതിനായിരം കോടി രൂപയിലധികം വരുന്ന പെട്രോള്‍ റിഫൈനറികള്‍ നിര്‍മിക്കുന്നതിനു പകരം മെഥനോള്‍ ഉത്പാദിപ്പിക്കുകയാണ് വേണ്ടത്. ഈ വര്‍ഷം 22 ശതമാനമാണ് കാര്‍ വില്‍പന വര്‍ദ്ധിച്ചത്. പ്രതിവര്‍ഷം 16,000 കിലോമീറ്റര്‍ റോഡെന്നത് 2018 ല്‍ 20,000 കിലോമീറ്റര്‍ റോഡ് നിര്മാണമായി വര്‍ദ്ധിപ്പിക്കും,. ഏഴു ലക്ഷം കോടിയുടെ രോഡ് പണികള്‍ ഇതിനകം സര്‍ക്കാര്‍ നടപ്പിലാക്കി കഴിഞ്ഞതായും നിതിന്‍ ഗഡ്കരി പറഞ്ഞു,


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ