General News

ട്രംപിനെ തള്ളി യുഎന്‍, യുഎസിന് തിരിച്ചടി

Sun, Dec 10, 2017

Arabianewspaper 1743
ട്രംപിനെ തള്ളി യുഎന്‍, യുഎസിന് തിരിച്ചടി

ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ച അമേരിക്ക യുഎന്‍ രക്ഷാസമിതിയില്‍ ഒറ്റപ്പെട്ടു. യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം യുഎന്‍ തള്ളി.


ട്രംപ് നടത്തിയ പ്രഖ്യാപനം ലോക രാഷ്ട്രങ്ങളുടെ എതിര്‍പ്പ് ക്ഷണിച്ചു വരുത്തുന്നതായിരുന്നു.


ജറുസലേം വിഷയത്തില്‍ ഇസ്രയേലും പാലസ്തീനും ചര്‍ച്ച ചെയ്ത് പരിഹരിക്കേണ്ടതാണ്. മൂന്നാം രാഷ്ട്രങ്ങള്‍ക്ക് ഇതില്‍ പങ്കില്ല. ഇത്തരം ബാഹ്യമായ ഇടപെടലുകള്‍ പിന്തുണയ്ക്കാനാവില്ല.


ജറുസലേമില്‍ ഇസ്രയേലിന്റേയോ പലസ്തീനിന്റേയോ പരമാധികാരം അംഗീകരിക്കാനാവില്ല. ദ്വിരാഷ്ട്ര സങ്കല്‍പമാണ് ഇവിടെയുള്ളത്.


എന്നാല്‍,. യുഎന്‍ രക്ഷാസമിതിയുടെ യോഗത്തേയും നിലപാടിനേയും അമേരിക്ക ശക്തമായി വിമര്‍ശിച്ചു. ഇസ്രയേലിനു നേര്‍ക്കുള്ള ശത്രുതാപരമായ സമീപനം കാത്തുസൂക്ഷിക്കുന്ന ലോകത്തിലെ പ്രധാന കേന്ദ്രമായി യുഎന്‍ മാറിയിരിക്കുകയാണെന്ന് യുഎസ് പറഞ്ഞു.


അതിനിടെ. ഗാസയില്‍ പലസ്തീന്‍ -ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമായി തുടരുകയാണ്. ഇസ്രയേല്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ മൂന്നു ഹമാസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു,.


വെള്ളിയാഴ്ച ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തിനുള്ള തിരിച്ചടിയാണ് ഇതെന്ന് ഇസ്രയേല്‍ പറഞ്ഞു. വെസ്റ്റ് ബാങ്കിലും ഗാസയിലും ഇസ്രയേല്‍ സൈനികരും പലസ്തീന്‍ യുവാക്കളും തെരുവില്‍ ഏറ്റുമുട്ടി. വരും ദിവസങ്ങളില്‍ സംഘര്‍ഷം മൂര്‍ച്ഛിക്കുമെന്നാണ് സൂചന.

Tags : Jerusalem 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ