General News

കാണാതായ 185 മത്സ്യത്ഥൊഴിലാളികളെ തിരിച്ചെത്തിച്ചു

Sun, Dec 10, 2017

Arabianewspaper 315
കാണാതായ 185 മത്സ്യത്ഥൊഴിലാളികളെ തിരിച്ചെത്തിച്ചു

ഓഖി ചുഴലിക്കാറ്റില്‍ പെട്ട് പുറങ്കടലില്‍ കാണാതായ 185 മത്സ്യത്തൊഴിലാളികളെ ലക്ഷദ്വീപ് പരിസരത്ത് നിന്നും കണ്ടെത്തി. ഇവരെ നാവിക സേനയുടെ കപ്പലില്‍ കൊച്ചിയിലെത്തിച്ചു,.


വിവിധ ഭാഗങ്ങളില്‍ കുടുങ്ങിയ നൂറോളം പേരെ കൂടി കണ്ടെത്തിയിട്ടുണ്ട്. ഇവരേയും ഇന്നു തന്നെ കൊച്ചിയിലെത്തിക്കുമെന്ന് നാവിക സേന പറഞ്ഞു.


നാവികസേന കണ്ടെത്തിയവരില്‍ ഭൂരിഭാഗവും തമിഴ്‌നാട്ടുകാരാണ് . 26 മലയാളികളും ഇവരില്‍ ഉള്‍പ്പെടും. തിരിച്ചെത്തിയവരില്‍ അവശ നിലയിലായ 12 പേരെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു,.


ഇവര്‍ സഞ്ചരിച്ചിരുന്ന ആറു ബോട്ടുകള്‍ നാവിക സേനയുടെ കുപ്പല്‍ കെട്ടിവലിച്ചാണ് എത്തിച്ചത്.


ഇന്നു മുതല്‍ നാവികസേനയുടെ മോര്‍ച്ചറി സൗകര്യമുള്ള കപ്പലും തിരച്ചിലില്‍ പങ്കെടുക്കും. കടലില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയാല്‍ തിരിച്ചു കൊണ്ടുവരാനാണിത്.


ഇന്ത്യയുടെ രാജ്യാന്തര കടല്‍ കപ്പല്‍ ചാലുകളിലൂടെ പോകുന്ന മര്‍ച്ചന്റ് ഷിപ്പുകള്‍ക്കും ഓഖി ദുരന്തത്തില്‍ പെട്ട് കടലില്‍ കഴിയുന്നവരേയോ മൃതദേഹങ്ങളോ കണ്ടെത്തിയാല്‍ നാവിക സേനയെ അറിയിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ