Entertainment News

ആദിയുടെ ആദ്യ ടീസര്‍

Sat, Dec 09, 2017

Arabianewspaper 2554
ആദിയുടെ ആദ്യ ടീസര്‍

പ്രണവ് മോഹന്‍ ലാലിന്റെ അഭിനയ ജീവിത്തതിലെ ആദ്യ ചിത്രമായ ആദിയുടെ ടീസര്‍ പുറത്തിറങ്ങി. പ്രണവിനെ കടല്‍ തീരത്ത് നടന്നുവരുന്ന സീനിലൂടെ അവതരിപ്പിച്ചാണ് സംവിധായകന്‍ ജീത്തു ജോസും ടീമും ഈ കടമ നിര്‍വഹിച്ചിരിക്കുന്നത്.



ആത്മീയതയുടെ ടച്ചുള്ള മനോഹരമായ സമുദ്ര തീരത്തെ സന്ധ്യയാണ് പശ്ചാത്തലം. ആഴക്കടലിന്റെ ശാന്തഗാംഭിര്യവും അകമ്പടിയായി കടലിരമ്പവും ഉണ്ട്. ക്ലാസിക് സംഗീതത്തിന്റെ പിന്നണിയും ആരംഭിക്കുമ്പോള്‍ ഒരേ ഷോട്ടില്‍ പ്രണവിന്റെ എന്‍ട്രി. തിരയ്ക്കും തീരത്തിനുമിടയിലൂടെ അലസമായി നടന്നു നീങ്ങുന്ന നായകന്റെ രംഗപ്രവേശം.


വലിയ അവകാശവാദങ്ങളില്ലാതെ ലളിതമായ അവതരണത്തിലൂടെ ചിത്രത്തിന്റെ സസ്‌പെന്‍സ് കാത്തു സൂക്ഷിക്കാനും കഴിഞ്ഞിട്ടുണ്ട്. ചിലനുണകള്‍ മാരകമായേക്കാം എന്ന മുന്നറിയിപ്പ് ടാഗ് ലൈനായി നല്‍കിയിട്ടുണ്ട്.


പ്രണവ് ചിത്രത്തെ കയ്യടികളോടെയാണ് സോഷ്യല്‍മിഡിയ വരവേറ്റിരിക്കുന്നത്.

Advertisement here

Like Facebook Page :
 

Social media talks

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ