Books News

ഒരിടത്തൊരിടത്ത് - മുത്തശ്ശികഥകളിലേക്ക് ഒരു വാതായനം ആയിരത്തിഒരുനൂറു രാവുകള്‍ പിന്നിട്ടു, കഥ തുടരുന്നു....

Sat, Dec 09, 2017

Arabianewspaper 2218
ഒരിടത്തൊരിടത്ത് - മുത്തശ്ശികഥകളിലേക്ക് ഒരു വാതായനം

വാമൊഴി -പഴമൊഴി കഥകളിലേക്ക് പുതുതലമുറയിലെ കുട്ടികളെ കൂട്ടിക്കൊണ്ട് പോകുന്ന ഡിജിറ്റല്‍ വാതായനമാണ് ഒരിടത്തൊരിടത്ത് . മലയാളത്തിന്റെ മാധുര്യം പകരുന്ന നുറുങ്ങുകഥകളുടെ ശേഖരമാണ്. എസ് ഇ മെന്റര്‍ എന്ന ഇന്‍ഫോടെയിന്റ്‌മെന്റ് കമ്പനി അവതരിപ്പിക്കുന്നത്.


സ്മാര്‍ട് ഫോണുകള്‍ക്ക് അനുയോജ്യമായ ഒരു മൊബൈല്‍ ഫോണ്‍ ആപാണ് ഒരിടത്തൊരിടത്ത്. അണുകുടുംബ ചുറ്റുപാടില്‍ വളരുന്ന കുട്ടികള്‍ക്ക് നന്മയുടെയും ധാര്‍മികതയുടേയും ഗുണപാഠ കഥകള്‍ വാമൊഴിയായി പകര്‍ന്നു നല്‍കാന്‍ ഇന്ന് മുത്തശ്ശിമാരില്ല.


അകലെത്തെവിടേയായുള്ള മുത്തശ്ശിയുടെ സാമീപ്യമൊരുക്കുന്നത് ഇത്തരത്തിലുള്ള ചില സങ്കേതങ്ങളാണ്. കുട്ടികള്‍ക്ക് കൈയ്യെത്തും ദുരത്ത് തന്നെ ലഭ്യമായ മൊബൈല്‍ ആപ്. മുത്തശ്ശിയുടെ മടിയില്‍ കിടന്ന് സ്‌നേഹമസൃണമായ തലോടലുകള്‍ ഏറ്റുവാങ്ങി കേള്‍ക്കുന്ന നേരനുഭവം പകരാനായില്ലെങ്കിലും വിര്‍ച്വല്‍ അനുഭവത്തിലൂടെ കുട്ടികള്‍ക്ക് പഴമയുടെ മാധുര്യവും നേരും പകര്‍ന്നു നല്‍കാന്‍ ഒരിടത്തൊരിടത്തിലെ കഥകള്‍ക്ക് കഴിയുന്നു.


മരം വെട്ടുകാരന്റേയും കോടാലിയുടേയും കഥ മുതല്‍ സമര്‍ത്ഥനായ കാക്കയുടെ വരെ നുറുങ്ങു കഥകള്‍ ... കഥ പറച്ചില്‍ ആരംഭിച്ച് മൂന്നു വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ മുത്തശ്ശി പറഞ്ഞതും പറയാത്തതുമായ കഥകളുടെ എണ്ണം ആയിരത്തി ഒരുനൂറു കവിഞ്ഞു,. 1111 ാം കഥയിലേക്ക് പ്രയാണം പിന്നേയും കഥ തുടരുകയാണ്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ