General News

ഒരാഴ്ച പ്രയാമുള്ള കുഞ്ഞിനെ അമ്മ കഴുത്തുഞെരിച്ചു കൊന്നു

Sat, Dec 09, 2017

Arabianewspaper 2427
ഒരാഴ്ച പ്രയാമുള്ള കുഞ്ഞിനെ അമ്മ കഴുത്തുഞെരിച്ചു കൊന്നു

ഒരാഴ്ച മാത്രം പ്രായമുള്ള നവജാത ശിശുവിനെ അമ്മ കഴുത്തു ഞെരിച്ചു കൊന്നു. സംഭവത്തെ തുടര്‍ന്ന് അമ്മയെ കട്ടപ്പന പോലീസ് അറസ്റ്റു ചെയ്തു. കട്ടപ്പന സ്വദേശി സന്ധ്യയെ അറസ്റ്റു ചെയ്ത പോലീസ് മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കി.


ചൊരക്കുഞ്ഞിനെ മരിച്ച നിലയില്‍ സ്വന്തം വീട്ടിനുള്ളിലാണ് കണ്ടെത്തിയത്. കുഞ്ഞിന്റെ കഴുത്തില്‍ നഖം കൊണ്ട പാടും നീല നിറവുമാണ് സംശയത്തിന് ഇടയാക്കിയത്. പോലീസെത്തി അസ്വാഭിവിക മരണത്തിന് കേസ് എടുത്തിരുന്നു.


പോസ്റ്റ്‌മോര്‍ട്ടത്തില്‍ കുഞ്ഞ് ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് തെളിഞ്ഞിരുന്നു. തുടര്‍ന്ന് പോലീസ് ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. ഇവര്‍ക്ക് ചില മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

Tags : murder 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ