General News

അവിഹിത വേഴ്ചയ്ക്ക് സ്ത്രീയും ഉത്തരവാദി, ഹര്‍ജി സുപ്രീം കോടതിയില്‍

Sat, Dec 09, 2017

Arabianewspaper 2165
അവിഹിത വേഴ്ചയ്ക്ക് സ്ത്രീയും ഉത്തരവാദി, ഹര്‍ജി സുപ്രീം കോടതിയില്‍

വിവാഹേതര ബന്ധങ്ങളില്‍ പുരുഷനെ മാത്രം കുറ്റക്കാരനാക്കുന്ന നിയമം ഭരണഘടന അനുശാസിക്കുന്ന ലിംഗ സമത്വത്തിന് എതിരാണെന്ന് കാണിച്ച് മലയാളി നല്‍കിയ ഹര്‍ജി സുപ്രീം കോടതി പരിഗണനയില്‍.


അവിഹിത ബന്ധങ്ങളില്‍ പുരുഷന്‍ കുറ്റക്കാരനും ഭര്‍തൃമതിയായ സത്രീ ഇരയോ പീഡിപ്പിക്കപ്പെട്ടവളോ ആയാണ് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 497 ാം വകുപ്പ് അനുശാസിക്കുന്നത്.


ഇതിനെതിരെയാണ് മലയാളിയായ ജോസഫ് ഷൈന്‍ പൊതു താല്‍പര്യ ഹര്‍ജി നല്‍കിയത്. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കേന്ദ്ര നിയമ വകുപ്പിന്റെ അഭിപ്രായം ആരായാന്‍ സുപ്രീം കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.


അവിഹിത കേസുകളില്‍ പുരുഷന്‍ കുറ്റക്കാരനാകുമ്പോള്‍ സ്ത്രീയെ ഇരയായാണ് കണക്കാക്കുക. ഇങ്ങിനെ വരുന്നത് സ്ത്രീ ഭര്‍ത്താവിന്റെ സ്വത്ത് എന്ന പരിഗണനയിലാണ്.


ഇത്തരമൊരു അവിഹിത ബന്ധം ഭര്‍ത്താവിന് എതിര്‍പ്പില്ലെങ്കില്‍ കുറ്റം ഇല്ലാതാകുന്ന സാഹചര്യവും അവിഹിത ബന്ധങ്ങളെ കുറിച്ച് പുരുഷനുമാത്രമായി പരാതി നല്‍കുന്ന നിയമം എന്നിവയിലും മാറ്റവേണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെടുന്നു. ഭര്‍ത്താവിന്റെ അപഥ സഞ്ചാരത്തിനെതിരെ ഭാര്യക്കും പരാതി നല്‍കാമെന്ന വ്യവസ്ഥയും പരിഗണിക്കും.


അവിഹിത ബന്ധത്തിന് എതിരെ അല്ല, മറിച്ച് ഇരുവരും കുറ്റക്കാരായി കാണണമെന്ന വ്യവസ്ഥയ്ക്കു വേണ്ടിയാണ് ഹര്‍ജി. അഞ്ചു വര്‍ഷം വരെ തടവോ പിഴയോ അല്ലങ്കില്‍ രണ്ടും കൂടിയോ ശിക്ഷയായി നല്‍കാമെന്നും വകുപ്പ് പറയുന്നു. എന്നാല്‍, ഇത്തരമൊരു നിയമം കാലഹരണപ്പെട്ടതാണെന്ന് വാദിച്ച് ചിലര്‍ കക്ഷി ചേരാന്‍ എത്തുമെന്നാണ് സൂചന. ഉത്തര കൊറിയ,. ഉഗാണ്ട തുടങ്ങിയ രാജ്യങ്ങള്‍ അഹിവിത ബന്ധം കുറ്റകരമല്ലെന്ന് കണ്ട് നിയമം റദ്ദു ചെയ്തു.


ബ്രിട്ടീഷ് ഭരണകാലത്ത് മെക്കാളെ കൊണ്ടുവന്ന നിയമമാണ് ഇതെന്നും ആധുനിക കാലഘട്ടത്തില്‍ സ്ത്രീക്ക് ഇഷ്ടമുള്ള ഇണയെ തിരഞ്ഞെടുക്കാനും ആവശ്യം പോലെ മാറാനും സ്വാതന്ത്ര്യം വേണമെന്നും പുരുഷനും ഇതിനു സ്വാതന്ത്ര്യമുണ്ടെന്നും സ്ത്രീപക്ഷ വാദികള്‍ ചൂണ്ടിക്കാട്ടുന്നു. സമൂഹം അടിച്ചേല്‍പ്പിക്കുന്ന സദാചാരങ്ങള്‍ പാലിക്കപ്പെടാന്‍ സത്രീ മാത്രമായി ബാധ്യസ്ഥയല്ലെന്ന നിലപാടാണ് ഇവര്‍ക്കുള്ളത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ