General News

വോട്ടിംഗ് സുതാര്യമാക്കാന്‍ മൊബൈല്‍ ഫോണ്‍ ജാമറുകളും

Sat, Dec 09, 2017

Arabianewspaper 924
വോട്ടിംഗ് സുതാര്യമാക്കാന്‍ മൊബൈല്‍ ഫോണ്‍ ജാമറുകളും

വോട്ടിംഗ് യന്ത്രങ്ങള്‍ ഹാക്ക് ചെയ്ത് കള്ളവോട്ട് രേഖപ്പെടുത്തുമെന്ന കോണ്‍ഗ്രസ് ആരോപണത്തെ തുടര്‍ന്ന് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ സുരക്ഷിതമാക്കാന്‍ ഇവ സൂക്ഷിക്കുന്ന സ്ഥലത്ത് മൊബൈല്‍ ഫോണ്‍ ജാമറുകള്‍ സ്ഥാപിച്ചു.


തിരഞ്ഞെടുപ്പു കമ്മീഷനു മുന്നില്‍ കോണ്‍ഗ്രസാണ് ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്. മൊബൈല്‍ ആപ് ഉപയോഗിച്ച് വോട്ടു രേഖപ്പെടുത്തിയ ഇലക്ട്രോണിക് യന്ത്രങ്ങളില്‍ തിരിമറി നടത്താനാകുമെന്ന സംശയത്തെ തുടര്‍ന്നാണ് ഇത്.


യന്ത്രങ്ങള്‍ സൂക്ഷിക്കുന്ന ഓഫീസ് പരിസരത്ത് ബ്ലൂടൂത്ത്, പോലുള്ള ഡിവൈസുകളും മൊബൈല്‍ ഫോാണുകളും പ്രവര്‍ത്തിക്കില്ല. ഇതിനെ തുടര്‍ന്ന് വോട്ടിംഗ് യന്ത്രങ്ങളില്‍ ഇന്റര്‍നെറ്റ് പോലുള്ള സംവിധാനങ്ങളിലുടെ ഹാക്ക് ചെയ്യാന്‍ സാധിക്കില്ല. അതേസമയം, ബ്ലൂടൂത്ത്, വൈ ഫൈ എന്നിവയില്‍ നിന്നുള്ള സിഗ്നലുകള്‍ സ്വീകരിക്കണമെങ്കില്‍ ഇവയുടെ പോര്‍ട്ടുകള്‍ വോട്ടിംഗ് യന്ത്രത്തില്‍ മുന്‍ കൂറായി ഘടിപ്പിക്കേണ്ടതുണ്ട്. നിലവില്‍ ഇന്ത്യയിലെ ഒരു വോട്ടിംഗ് യന്ത്രത്തിലും ബ്ലൂടൂത്ത്. വൈ ഫൈ പോര്‍ട്ടുകള്‍ ഇല്ലെന്നും തിരഞ്ഞെടുപ്പു കമ്മീഷന്‍ വ്യക്തമാക്കുന്നു.


ഇതു കൂടാതെ വിവിപാറ്റ് ( വോട്ടര്‍, വെരിഫിയബിള്‍ പേപ്പര്‍ ഓഡിറ്റ് ട്രയല്‍) സംവിധാനവും ഉണ്ട്. വോട്ടു ചെയ്തവര്‍ക്ക് ആര്‍ക്കാണ് തങ്ങള്‍ വോട്ടു രേഖപ്പെടുത്തിയതെന്ന് കാണിക്കുന്ന രസീത് ആണിത്.


ഹിമാചല്‍ പ്രദേശിനു ശേഷം ഈ സംവിധാനം പൂര്‍ണമായും നടപ്പിലാക്കുന്ന സംസ്ഥാനമായി ഗുജറാത്ത് മാറി.


ഇക്കുറി വോട്ടിംഗ് യന്ത്രത്തില്‍ തിരിമറി എന്ന ആരോപണത്തിന് കഴമ്പില്ലാത്ത വിധം പഴതടച്ചുള്ള സംവിദാനങ്ങളാണ് കമ്മീഷന്‍ സജ്ജമാക്കിയിരിക്കുന്നതെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ബിബി സ്വയിന്‍ പറഞ്ഞു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ