General News

ഇരുന്നൂറോളം മത്സ്യത്തൊഴിലാളികളെ നാവിക സേന രക്ഷപ്പെടുത്തി

Fri, Dec 08, 2017

Arabianewspaper 1948
ഇരുന്നൂറോളം മത്സ്യത്തൊഴിലാളികളെ നാവിക സേന രക്ഷപ്പെടുത്തി

ഓഖി ചുഴലിക്കാറ്റില്‍ കാണാതായ ഇരുന്നൂറോളം മത്സ്യത്തൊഴിലാളികളെ നാവിക സേന കണ്ടെത്തി. ലക്ഷദ്വീപിനു സമീപം 17 ബോട്ടുകളിലായാണ് ഇവരെ കണ്ടെത്തിയത്. നാവികസേനയുടെ ഓപറേഷന്‍ സഹായം എന്ന രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ഇത്രയും മത്സ്യത്തൊഴിലാളികളെ കണ്ടെത്തിയതെന്ന് നാവിക സേന വക്താവ് അറിയിച്ചു.


യുദ്ധക്കപ്പല്‍ ഉള്‍പ്പടെ 19 കപ്പലുകളാണ് തിരച്ചില്‍ നടത്തുന്നത്. 12 വിമാനങ്ങളും രണ്ട് ഹെലികോപ്ടറുകളും തീര സംരക്ഷണ സേനയുമൊത്തുള്ള സംയുക്ത ഓപറേഷനില്‍ പങ്കെടുക്കുന്നുണ്ട്. കന്യാകുമാരി മുതല്‍ മഹാരാഷ്ട്രയുടെ തീരം വരെയുള്ള ഭാഗത്താണ് തിരച്ചി്ല്‍.


ഇന്ധനം തീര്‍ന്നതിനാല്‍ ബോട്ട് ഒഴുകി നടക്കുകയായ്രിരുന്നു. നാവികസേന ഇന്നു രാവിലെ നടത്തിയ തിരച്ചിലിനിടെയാണ് 17 ബോട്ടുകള്‍ അലയുന്നത് കണ്ടത്.


ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഒമ്പതാം ദിവസവും നാവികസേന തിരച്ചില്‍ തുടര്‍ന്നു. ഇവരുടെ വിവരങ്ങള്‍ നാവിക സേന ശേഖരിച്ചു വരികയാണ്.


ഓഖി ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് ഇന്ന് ഉച്ചക്ക് മൂന്നു മണിക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ സര്‍വ്വകക്ഷിയോഗം ചേരുന്നുണ്ട്.


Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ