General News

ഗൗരി ലങ്കേഷ് വധം ; അധോലോക ഗുണ്ടയെ ചോദ്യം ചെയ്യുന്നു

Wed, Dec 06, 2017

Arabianewspaper 7028
ഗൗരി ലങ്കേഷ് വധം ;  അധോലോക ഗുണ്ടയെ ചോദ്യം ചെയ്യുന്നു

മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട സംഭവത്തില്‍ ഗുണ്ടാ തലവന്‍ താഹിര്‍ ഹുസൈനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ സമാനമായ തോക്കും വെടിയുണ്ടകളും ഇയാളില്‍ നിന്ന് കണ്ടെടുത്തു. അനൂപ് ഗൗഡ എന്ന പേരിലാണ് ഇയാള്‍ അറിയപ്പെടുന്നത്.


ആയുധം കൈവശം വെച്ചതിന് അറസ്റ്റിലായ ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് 7.65 എംഎം നാടന്‍ തോക്കാണ് കണ്ടെത്തിയത്. ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയത് സമാനമായ ആയുധം ഉപയോഗിച്ചാണ്. ഇയാള്‍ ആയുധ വ്യാപാരിയാണെന്നും മഹാരാഷ്ട്ര ഉള്‍പ്പടെയുള്ള ഇടങ്ങളില്‍ ഇയാള്‍ സമാനമായ ആയുധങ്ങള്‍ വിതരണം ചെയ്തിരുന്നുവെന്നാണ് സൂചന. ഇയാളില്‍ നിന്നും ഗൗരിയെ വധിച്ചവരെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുമെന്നാണ് സൂചന.


ഒരാഴ്ചക്കകം കൊലയാളിയെ പിടികൂടുമെന്ന് പ്രത്യേക അന്വേഷണ സംഘം പറയുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ