General News

അയോധ്യ വിഷയം -ഗുജറാത്ത് തിരഞ്ഞെടുപ്പ് വിഷയമാക്കാന്‍ ബിജെപി

Wed, Dec 06, 2017

Arabianewspaper 7243
അയോധ്യ വിഷയം -ഗുജറാത്ത് തിരഞ്ഞെടുപ്പ് വിഷയമാക്കാന്‍ ബിജെപി

അയോദ്ധ്യ-ബാബറി മസ്ജിദ് വിഷയം ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാക്കാന്‍ ബിജെപി തീരുമാനം. കോണ്‍ഗ്രസിന്റെ മൃദു ഹിന്ദുത്വ നിലപാട് പൊള്ളയാണെന്ന് വിശദീകരിച്ചാണ് ബിജെപി രംഹത്ത് എത്തിയിരിക്കുന്നത്.


ബാബറി മസ്ജിദ് കേസില്‍ വഖഫ് ബോര്‍ഡിനു വേണ്ടി ഹാജരായ കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ കപില്‍ സിബലിന്റെ സുപ്രീം കോടതിയിലെ നിലപാട്. ചൂണ്ടിക്കാണിച്ചാണ് ബിജെപിയുടെ ഒളിയമ്പ്.


കോണ്‍ഗ്രസിനു വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്ന പാര്‍ട്ടി വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നത് നാടകമാണെന്ന് ആരോപിച്ച് ബിജെപി നേരത്തെ രംഗത്ത് എത്തിയിരുന്നു. എന്നാല്‍, താന്‍ ശിവഭക്തനാണെന്നും ബ്രാഹ്മണനാണെന്നും രാഹുല്‍ പറഞ്ഞിരുന്നു.


രാമസേതു വിഷയത്തില്‍ കോണ്‍ഗ്രസ് സുപ്രീം കോടതില്‍ കൈകൊണ്ട നിലപാടും മറ്റും ചൂണ്ടിക്കാട്ടിയാണ് ബിജെപി മറുപടിയുമായി എത്തിയിരുന്നത്. ഇതിനു പിന്നലെയാണ് അയോദ്ധ്യ വിഷയത്തില്‍ 2019 ജൂലൈക്ക് ശേഷം മാത്രമെ വിധി പറയാവു എന്ന നിലാപ്ട് കപില്‍ സിബല്‍ സ്വാകരിച്ചത്.


സുന്നി വഖഫ് ബോര്‍ഡിന്റെ അഭിഭാഷകന്‍ എന്ന നിലയില്‍ സിബല്‍ കൈക്കൊണ്ട നയമാണ് ഇതെന്നും പ്രഫഷണലായും വ്യക്തിപരമായും എടുത്ത തീരുമാനമാണ് ഇതെന്നായിരുന്നു കോണ്‍ഗ്രസിന്റെ വിശദീകരണം.


എന്നാല്‍, ഇത്തരമൊരു നിലപാട് എടുക്കാന്‍ തങ്ങള്‍ സിബലിനെ ഏല്‍പ്പിച്ചിട്ടില്ലെന്നും സിബല്‍ കോണ്‍ഗ്രസ് നേതാവെന്ന നിലയില്‍ രാഷ്ട്രീയപരമായ നിലപാട് സ്വീകരിക്കുകയുമായിരുന്നുവെന്ന് ആരോപിച്ച് സുന്നി വഖഫ് ബോര്‍ഡ് രംഗത്ത് എത്തുകയായിരുന്നു.


ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തങ്ങള്‍ക്ക് ഒപ്പമെത്തിയെന്ന് സര്‍വെ ഫലങ്ങളെ തുടര്‍ന്ന് ആശങ്കയിലായ ബിജെപി വികസനം മാറ്റിവെച്ച് വര്‍ഗീയത തിരഞ്ഞെടുപ്പ് വിഷയമായി കൊണ്ടുവരികയാണെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ