General News

അയോദ്ധ്യ ; സിബലിന്റെ വാദത്തോട് യോജിക്കുന്നില്ലെന്ന് സുന്നി വഖഫ് ബോര്‍ഡ്

Wed, Dec 06, 2017

Arabianewspaper 7206
അയോദ്ധ്യ ;  സിബലിന്റെ വാദത്തോട് യോജിക്കുന്നില്ലെന്ന് സുന്നി വഖഫ് ബോര്‍ഡ്

അയോദ്ധ്യയിലെ ഭൂമി തര്‍ക്ക വിഷയത്തില്‍ സുപ്രീം കോടതിയില്‍  അഭിഭാഷകന്‍ കപില്‍ സിബല്‍ എടുത്ത നിലപാടിനോട് യോജിക്കാനാവില്ലെന്ന് സുന്നി വഖഫ് ബോര്‍ഡ്.


അയോദ്ധ്യ വിഷയത്തില്‍ 2019 ജൂലൈക്ക് ശേഷം വിധി പറഞ്ഞാല്‍ മതിയെന്ന് സേിബലിന്റെ നിലപാട് തങ്ങള്‍ ആവശ്യപ്പെട്ടിരുന്നില്ലെന്നും ഇത് കോണ്‍ഗ്രസ് കാരന്‍ കൂടിയായ സിബലിന്റെ രാഷ്ട്രീയ നിലപാടാണെന്നും വഖഫ് ബോര്‍ഡ് പറയുന്നു. വഖഫ് ബോര്‍ഡിന്റെ അഭിഭാഷകനല്ല കപില്‍ സിബല്‍ എന്നും ബോര്‍ഡിലെ ഒരു വ്യക്തി നല്‍കിയ ഹര്‍ജി മാത്രമാണിതെന്നും ഇതില്‍ നയപരമായ കാര്യങള്‍ എടുക്കാന്‍ സിബലിനെ ആരും ചുമതലപ്പെടുത്തിയിട്ടില്ലെന്നും വഖഫ് ബോര്‍ഡ് വക്താവ് ഹാജി മെഹബൂബ് പറഞ്ഞു. വഖഫ് ബോര്‍ഡ് അംഗമായ ഇക്ബാല്‍ അന്‍സാരിക്കു വേണ്ടിയാണ് കപില്‍ സിബല്‍ കോടതിയില്‍ ഹാജരാകുന്നതെന്നും കോടതിയില്‍ രാഷ്ട്രീയ അജണ്ട നടപ്പാക്കാന്‍ കപില്‍ സിബല്‍ ശ്രമിക്കരുതായിരുന്നുവെന്നും വഖഫ് ബോര്‍ഡ് പറഞ്ഞു,.


2019 ലെ ലോക് സഭാ തിരഞ്ഞെടുപ്പില്‍ മതപരമായ ധ്രൂവീകരണത്തിന് കാരണമാകുന്നതിനാലാണ് തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം വിധി പ്രഖ്യാപിച്ചാല്‍ മതിയെന്ന് കപില്‍ സിബല്‍ സുപ്രീം കോടതിയില്‍ പറഞ്ഞത്.


അയോദ്ധ്യ തര്‍ക്ക വിഷയത്തില്‍ ക്ഷേത്രം നിര്‍മിക്കുന്നതിന് അനുകൂലമായ വിധി ഉണ്ടാകുമെന്നും ഇത് ബിജെപിക്ക് തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നും മുമന്‍കൂട്ടി മനസിലാക്കിയാണ് കപില്‍ സിബല്‍ കക്ഷികളോട് ആലോചിക്കാതെ വിചിത്രവും രാഷ്ട്രീയപരവുമായ തീരുമാനം കൈക്കൊണ്ടതെന്ന് ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ ആരോപിച്ചു,


ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ രാമക്ഷേത്രം വിഷയമാക്കാനുള്ള അവസരമായി ബിജെപി ഇതിനെ കാണുന്നുണ്ട്. കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കപില്‍ സിബലിന്റെ നിലപാടാണോ രാഹുലിന് ഉള്ളതെന്ന് വ്യക്തമാക്കണമെന്ന് അമിത് ഷാ ആവശ്യപ്പെട്ടു.


എന്നാല്‍, കപില്‍ സിബല്‍ സുപ്രീം കോടതിയില്‍ എടുക്കുന്ന നിലപാടുകള്‍ അഭിഭാഷകന്‍ എന്ന രീതിരിയില്‍ വ്യക്തിപരവും പ്രൊഫഷണലിസത്തോടെയുള്ളതുമാണെന്നും കോണ്‍ഗ്രസിന്റെ നിലപാടുമായി ഇതിന് ബന്ധമില്ലെന്നും പാര്‍ട്ടി വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജെവാലെ പറഞ്ഞു,

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ