General News

ടെസ്റ്റ് സമനിലയില്‍, ഇന്ത്യക്ക് പരമ്പര

Wed, Dec 06, 2017

Arabianewspaper 7254
ടെസ്റ്റ് സമനിലയില്‍, ഇന്ത്യക്ക് പരമ്പര

ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റ് സമനിലയില്‍. ഇതോടെ മൂന്ന് ടെസ്റ്റ് പരമ്പര ഇന്ത്യ 1-0 ന് നേടി. തകര്‍ച്ചയുടെ വക്കില്‍ നിന്നും ലങ്ക സമനിലയക്ക് വേണ്ടി പൊരുതി. ഈ വിജയം ഇന്ത്യയുടെ തുടര്‍ച്ചയായ ഒമ്പതാം ടെസ്റ്റ് മത്സര വിജയമാണ്. ഇത്രയും വിജയം തുടര്‍ച്ചയായി നേടി ചരിത്രത്തില്‍ ഇടംപിടിച്ച ഓസ്‌ട്രേവലിയന്‍ ടീമിനൊപ്പമാണ് ഇന്ത്യ.


ജയിക്കാന്‍ 410 എന്ന ലക്ഷ്യവുമായി കളത്തിലിറങ്ങിയ ലങ്കയ്ക്ക് അഞ്ചു വിക്കറ്റുകള്‍ നഷ്ടപ്പെട്ടെങ്കിലും അവസാന ദിവസത്തെ ചെറുത്തു നില്‍പ്പില്‍ നാണം കെട്ട പരാജയം ഒഴിവായി.


അവസാന ദിവസം ലക്ഷ്യം കാണില്ലെന്ന് ഉറപ്പായതോടെ ഇരു ടീമിന്റെ ക്യാപ്റ്റന്‍മാരും ചേര്‍ന്ന് മത്സരം ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. 119 റണ്‍സെടുത്ത ധനഞ്ജയ ഡിസില്‍വയാണ് ഇന്ത്യക്ക് അര്‍ഹതപ്പെട്ട വിജയം തട്ടിത്തെറിപ്പി്ച്ചത്.
റോഷന്‍ ഡിസില്‍വ (79) ഒപ്പം ചേര്‍ന്നതോടെ വിജയം ഉറപ്പിച്ച ഇന്ത്യയുടെ പ്രതീക്ഷ തല്ലിക്കെടുത്തിു ഡിക്വെല്ല (44) പുറത്താകാതെ നിന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ