General News

ഓഖി ; നഷ്ടപരിഹാര പാക്കേജ്, മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം

Wed, Dec 06, 2017

Arabianewspaper 7274
ഓഖി ; നഷ്ടപരിഹാര പാക്കേജ്, മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം

ഓഖി ചുഴലിക്കാറ്റില്‍ മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായ പാക്കേജ് പ്രഖ്യാപിച്ചു,. മരിച്ചവരുടെ കുടുംബത്തിന് പത്തു ലക്ഷം രൂപ എന്നത് 20 ലക്ഷം രൂപയായി വര്‍ദ്ധിപ്പിച്ചാണ് പുതിയ പാക്കേജ് പ്രഖ്യാപിച്ചത്.


മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനം നടത്തിയാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്. ഗുരുതരമായി പരിക്കേറ്റ് ഇനിയും കടലില്‍ പോകാന്‍ കഴിയാത്തവര്‍ക്ക് അഞ്ചു ലക്ഷം രൂപ നല്‍കും.


പത്തു ലക്ഷം രൂപയാണ് മരിച്ചവരുടെ കുടുംബത്തിന് പ്രഖ്യാപിച്ചിരുന്നത്. ഇതിനു പുറമേ മത്സ്യത്തൊഴിലാളി ക്ഷേമ നിധി ബോര്‍ഡില്‍ നിന്ന് അഞ്ചു ലക്ഷവും ഫിഷറീസ് വകുപ്പില്‍ നിന്ന് അഞ്ചു ലക്ഷം രൂപയും നല്‍കും. ദുരിത മേഖലകളില്‍ സൗജന്യ റേഷന്‍ ഒരു മാസത്തേക്ക് നല്‍കും.


ഉപകരണങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് നഷ്ടം കണക്കാക്കി നഷ്ടപരിഹാരം നല്‍കും. ഇതു കൂടാതെ മത്സ്യത്തൊഴിലാളി കുടുംബത്തിലെ മുതിര്‍ന്ന അംഗത്തിന് ഒരാഴ്ചത്തേക്ക് നിത്യേന 60 രൂപയും കുട്ടികള്‍ക്ക് നാല്‍പതും രൂപയും നല്‍കും.


അതേസമയം കാണതായ മത്സ്യത്തൊഴിലാളികളുടെ കാര്യത്തില്‍ ഇതേവരെ സര്‍ക്കാരിന് കണക്കുകള്‍ ലഭ്യമല്ലാത്തത് ദുരിതാശ്വാസത്തെ ബാധിക്കും. കാണാതായവരുടെ കാര്യത്തില്‍ കുറഞ്ഞത് ഏഴു വര്‍ഷം കഴിയാതെ നഷ്ടപരിഹാരം നല്‍കാന്‍ കഴിയില്ലെന്നാണ് വ്യവസ്ഥ. ഇവരുടെ കാര്യത്തില്‍ അടിയന്തര സാമ്പത്തിക സഹായം നല്‍കാന്‍ ഫിഷറിസ് വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.


ഭാവിയില്‍ ഇത്തരം സാഹചര്യങ്ങളെ നേരിടാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കാനും ശുപാര്‍ശ ഉണ്ട് ദുരന്ത നിവാരണ അഥോറിറ്റി പുനസംഘടിപ്പിക്കാനും കാലാവസ്ഥ സംബന്ധിച്ച ആശയവിനിമയം മൊബൈല്‍ ഫോണ്‍ വഴി അറിയിക്കാനുള്ള സംവിധാനവും സര്‍ക്കാര്‍ സ്വീകരിക്കും.


92 പേരേ ഇനിയും കാണാനുണ്ടെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും ലത്തീന്‍ സഭയുടെ കണക്ക് അനുസരിച്ച് 210 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ്.


ഓഖി ചുഴലിക്കാറ്റ് ദേശീയ ദുരന്തമായി പ്രഖ്യാപിക്കുകയും കേന്ദ്രത്തില്‍ നിന്ന് സാമ്പത്തിക പാക്കേജ് വാങ്ങാന്‍ ശ്രമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ