General News

ഇസ്രയേലിന്റെ തലസ്ഥാനമായി ജറുസലേം, ട്രംപിന്റെ നീക്കം വിവാദത്തില്‍

Wed, Dec 06, 2017

Arabianewspaper 7241
ഇസ്രയേലിന്റെ തലസ്ഥാനമായി ജറുസലേം, ട്രംപിന്റെ നീക്കം വിവാദത്തില്‍

ഇസ്രയേലിന്റെ തലസ്ഥാനമായി ജറുസലേമിനെ അംഗീകരിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കം വിവാദത്തില്‍,. പശ്ചിമേഷ്യയിലെ ഒട്ടുമിക്ക രാജ്യങ്ങളും ട്രംപിന്റെ നീക്കത്തിനെതിരെ രംഗത്ത് വന്നു.


യുഎസ് സ്ഥാനപതി കാര്യാലയം ജറുസലേമിലേക്ക് മാറ്റി സ്ഥാപിക്കാനാണ് ട്രംപിന്റെ നീക്കം.


ജറുസലേം വിഷയത്തില്‍ വര്‍ഷങ്ങളായി അമേരിക്ക സ്വീകരിച്ചു പോരുന്ന നിലപാടിന് കടക വിരുദ്ധമാണ് പുതിയ നീക്കം. നിലവില്‍ ഇസ്രയേലിന്റെ തലസ്ഥാനമായ ടെല്‍ അവീവിലാണ് യുഎസ് സ്ഥാനപതി കാര്യാലയം.


എന്നാല്‍, തിരഞ്ഞെടുപ്പു കാലത്ത് ട്രംപ് നല്‍കിയ വാഗ്ദാനം പാലിക്കുക മാത്രമാണ് ചെയ്യുന്നതെന്ന് ട്രംപിന്റെ അനുകൂലികള്‍ പറഞ്ഞു,. ജൂത ജനതയുടെ തലസ്ഥാനം നൂറ്റാണ്ടുകളായി ജറുസലേം ആണെന്നും ചരിത്രപരമായ ഈ യാഥാര്‍ത്ഥ്യത്തെ അംഗീകരിക്കുക മാത്രമാണ് ട്രംപ് ചെയ്യുന്നതെന്നും ഇവര്‍ പറയുന്നു.


അതേസമയം, ഇസ്രയേല്‍ -പാലസ്ത്ീന്‍ സമാധാന കരാറിന്റെ ലംഘനമാണ് യുഎസ് നടപടിയെന്ന് വിമര്‍ശകര്‍ പറയുന്നു. പലസ്തീന്‍ ജനതയ്ക്ക് അതൃപ്തി ഉണ്ടാക്കുന്ന നടപടിയും അത്യന്തം പ്രകോപനപരവുമാണെന്ന് വിമര്‍ശകര്‍ പറയുന്നു. യൂറോപ്യന്‍ രാജ്യങ്ങളും അറബ് രാജ്യങ്ങളും ഈ നീക്കത്തെ എതിര്‍ത്തി്ടടുണ്ട്. ഇസ്രയേല്‍ -പലസ്തീന്‍ വിഷയത്തില്‍ അമേരിക്ക കാലങ്ങളായി സ്വീകരിച്ചുവന്ന നിലപാടിലെ വൈരുദ്ധ്യം പുതിയ പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുമെന്നാണ് വിലയിരുത്തല്‍.,


പലസ്തീന്‍ പ്രസിഡന്റ് മഹമ്മൂദ് അബാസ് യുഎസ് നീക്കത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ