OMG News

ദുബായ് പോലീസിനു കളഞ്ഞു കിട്ടിയ 6.2 മില്യണ്‍ ദിര്‍ഹത്തിന് ഉടമസ്ഥരില്ല

Tue, Dec 05, 2017

Arabianewspaper 507
ദുബായ് പോലീസിനു കളഞ്ഞു കിട്ടിയ 6.2 മില്യണ്‍ ദിര്‍ഹത്തിന് ഉടമസ്ഥരില്ല

ദുബായ് പോലീസിന് കളഞ്ഞു കിട്ടിയ പണവും സാമഗ്രികളും ദശലക്ഷങ്ങളുടെ വിലയുള്ളത്. പണമായും വാച്ചും, സ്മാര്‍ട് ഫോണും അടക്കം 63 ലക്ഷത്തോളം ദിര്‍ഹത്തിന്റേ വിലമതിപ്പുള്ളത്.


കളഞ്ഞു കിട്ടിയ വസ്തുക്കള്‍ ലേലം ചെയ്ത് ലഭിച്ചവകയില്‍ കഴിഞ്ഞ വര്‍ഷം പോലിസിനു ലഭിച്ചത് 47.1 ലക്ഷം ദിര്‍ഹമാണ്. ഈ വര്‍ഷം ഇതുവരെ കളഞ്ഞു കിട്ടിയത് 38.6 ലക്ഷമാണ്. യുസ് ഡോളര്‍, ബഹറൈന്‍ ദിര്‍ഹം, ബ്രിിട്ടീഷ് പൗണ്ട്. ഖത്തര്‍ റിയാല്‍, കുവൈത്തി റിയാല്‍ എന്നിവയെല്ലാം കളഞ്ഞു കിട്ടിയവയില്‍ പെടും.


14,000 മൊബൈല്‍ ഫോണ്‍, 1,679 സ്മാര്‍ട് ഫോണുകള്‍, 630 ലാപ് ടോപുകള്‍, 1,217 ക്യമാറകള്‍, തുടങ്ങിയവയും പോലീസിന്റെ കൈയ്യിലുണ്ട്. വിവാഹ സര്‍ട്ടിഫിക്കേറ്റുകള്‍ , ബിരുദ സര്‍ട്ടിഫിക്കേറ്റുകള്‍ എന്നീ രേഖകളും പോലീസിന്റെ കൈവശം ഉടമസ്ഥരില്ലാതെ ഉണ്ട്.


കളഞ്ഞു കിട്ടുന്ന സാധനങ്ങള്‍ ഒരു വര്‍ഷം വരെ പോലീസ് ആസ്ഥാനത്ത് സൂക്ഷിക്കും അതുകഴിഞ്ഞ് ലേലം ചെയ്ത് മുതല്‍ക്കൂട്ടും.

Tags : DUBAI 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ