General News

വിശാലിന്റെ പ്രതിഷേധം, പോലീസ് കസ്റ്റഡിയില്‍

Tue, Dec 05, 2017

Arabianewspaper 7304
വിശാലിന്റെ പ്രതിഷേധം, പോലീസ് കസ്റ്റഡിയില്‍

ആര്‍ കെ നഗറിലെ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകുന്നതിന് സമര്‍പ്പിച്ച പത്രിക തള്ളിയ വിഷയത്തില്‍ കടുത്ത പ്രതിഷേധവുമായി നടന്‍ വിശാല്‍. പത്രിക തള്ളിയതറിഞ്ഞ് അനുയായികളുമായി എത്തി വരണാധികാരിയുടെ ഓഫീസിനു മുന്നില്‍ കുത്തിയിരുന്നാണ് വിശാല്‍ പ്രതിഷേധിച്ചത്.


തന്നെ പിന്തുണയ്ക്കുന്നവരെ പലരും വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന് വിശാല്‍ പറഞ്ഞു തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ മുദ്രാവാക്യം വിളിച്ച് അണികള്‍ പ്രതിഷേധവുമായി എത്തി. ഇതിനെ തുടര്‍ന്ന് വിശാല്‍ ഓഫീസില്‍ കുത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് പോലീസെത്തി വിശാലിനെ കസ്റ്റഡിയില്‍ എടുത്തു.


ചാനലുകള്‍ക്കുമുന്നില്‍ വിശാല്‍ ക്ഷുഭിതനായി, തുടര്‍ന്ന് പൊട്ടിക്കരഞ്ഞു. തന്റെ അനുയായികളെ പലരും എത്തി ഭീഷണിപ്പെടുത്തി. ഇതിന്റെ വീഡിയോ തങ്ങളുടെ കയ്യിലുണ്ട്. വിശാലിനെ പിന്തുണച്ച നാമനിര്‍ദ്ദേശ പത്രികയില്‍ ഒപ്പിട്ട രണ്ടു പേര്‍ പിന്തുണ പിന്‍വലിച്ചുവെന്നും അതല്ല പിന്തുണച്ച രണ്ടു പേരുടെ വിലാസം തെറ്റായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.


അതിനിടെ., ജയലളിതയുടെ അനന്തരവള്‍ ദീപ ജയകുമാറിന്റെ പത്രികയും തള്ളിയിരുന്നു. ദീപ തന്റെ സ്വത്ത് വിവരം പ്രഖ്യാപിക്കുന്ന ഫോം പൂരിപ്പിച്ച് നല്‍കിയിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ