General News

വിശാലിന്റെ പത്രിക ആദ്യം തള്ളി, പിന്നെ സ്വീകരിച്ചു

Tue, Dec 05, 2017

Arabianewspaper 7912
വിശാലിന്റെ പത്രിക ആദ്യം തള്ളി, പിന്നെ  സ്വീകരിച്ചു

ജയലളിതയുടെ മരണത്തെ തുടര്‍ന്ന് ഒഴിവു വന്ന ആര്‍ കെ നഗറില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനിറങ്ങിയ നടനും നിര്‍മാതാവുമായ വിശാലിന്റെ
പത്രിക സ്വീകരിക്കുന്നതില്‍ അതിനാടകീയ രംഗങ്ങള്‍. 


വിശാലിന്റെ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആദ്യം തള്ളി, പിന്നീട് വിശാലും അനുയായികളും നടത്തിയ പ്രതിഷേധത്തെ തുടര്‍ന്ന് പത്രിക സ്വീകരിച്ചു. പത്രികയില്‍ പിന്തുണച്ച് സമര്‍പ്പിച്ചിരുന്ന രണ്ട് പേര്‍ ഇതില്‍ നിന്നും പിന്‍മാറിയതിനെ തുടര്‍ന്നാണ് വരണാധികാരി പത്രി തള്ളിയത്.


വിശാലും അനുയായികളും കോര്‍പറേഷന്‍ ഓഫീസിലെത്തി കുത്തിയിരുന്നു പ്രതിഷേധിച്ചു,. ഇതേ തുടര്‍ന്ന് വിശാലിന്റെ ഭാഗം കേള്‍ക്കാന്‍ ഉദ്യോഗസ്ഥര്‍ തീരുമാനിച്ചു,. തന്നെ പിന്തുണച്ച് പത്രികയില്‍ ഒപ്പിട്ടവരെ ചിലര്‍ ഫോണിലൂടെ ഭീഷണിപ്പെടുത്തുന്നതിന്റെ ശബ്ദരേഖ വിശാല്‍ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ സമര്‍പ്പിച്ചു.


ഇതിനു ശേഷം വിശാലിന്റെ പത്രിക സ്വീകരിക്കുകായിരുന്നു.


നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചതിലെ അപാകതയെ തുടര്‍ന്നാണ് പത്രിക തള്ളിയത്. അണ്ണാഡിഎംകെയുടെ ഇരുവിഭാഗങ്ങള്‍ക്കും ഡിഎംകെ, ബിജെപി എന്നിവരുടേയും കണ്ണിലെ കരടായാണ് വിശാലിന്റെ പൊടുന്നനെയുള്ള സ്ഥാനാര്‍ത്ഥിത്വം എത്തിയത്.


നേരത്തെ,. ജയലളിതയുടെ അനന്തരവളായ ദീപാ ജയകുമാറിന്റെ പത്രികയും തള്ളി. ഇവരുടെ പത്രികയില്‍ നിരവധി തെറ്റുകള്‍ കടന്നു കൂടിയതായി റിപ്പോര്‍ട്ടുകളുണ്ട്. 


സിനിമാ താരങ്ങളുടെ സംഘടനയുടെ ഭാരവാഹി എന്ന നിലയില്‍ വിശാലിന് വന്‍ പിന്തുണയാണ് ലഭിച്ചത്. പ്രചാരണത്തിന് എല്ലാ നടീനടന്‍മാരും വരുമെന്ന് ഉറപ്പായിരുന്നു, ഇതോടെ അണ്ണാ ഡിഎംകെ ഡിഎംകെ, ബിജെപി എന്നിവരെല്ലാം ആശങ്കയിലായിരുന്നു. 


. ജയലളിതയുടെ ഒന്നാം ചരമ വാര്‍ഷിക ദിനത്തിലാണ് ജയയുടെ യഥാര്‍ത്ഥ പിന്തുടര്‍ച്ചാവകാശി എന്ന ബഹുമതിയുള്ള ദീപ ജയകുമാറിന് തിരിച്ചടി ലഭിച്ചത്.


നേരത്തെ,. വിശാലിന്റെ സ്ഥാനാര്‍ത്ഥിത്വ പ്രഖ്യാപനത്തെ ഡെല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കേജ് രിവാള്‍ സ്വാഗതം ചെയ്തിരുന്നു. കേജ് രിവാളാണ് തന്റെ രാഷ്ട്രീയ പ്രവേശനത്തിന് പ്രചോദനമായതെന്ന് വിശാല്‍ കഴിഞ്ഞ ഗിവസം പറഞ്ഞിരുന്നു.

Tags : Actor Visal 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ