General News

എബിപി സര്‍വ്വെയില്‍ കോണ്‍ഗ്രസ് ബിജെപിക്കൊപ്പം

Tue, Dec 05, 2017

Arabianewspaper 7276
എബിപി സര്‍വ്വെയില്‍ കോണ്‍ഗ്രസ് ബിജെപിക്കൊപ്പം

ഗുജറാത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിലെ ആദ്യ ഘട്ടം പോളിംഗിന്റെ പ്രചാരണം അവസാനിക്കാറയപ്പോള്‍ എബിപി സിഎസ്ഡിഎസ് നടത്തിയ സര്‍വ്വെ ഫലം പുറത്ത്.


ബിജെപിക്കൊപ്പം കോണ്‍ഗ്രസും തൊട്ടു പിന്നാലെ എത്തിയതായണ് സര്‍വ്വെ ഫലം പറയുന്നത്. ഓഗ്‌സത് മുതല്‍ നടത്തിയ സര്‍വ്വെ ഫലത്തില്‍ കോണ്‍ഗ്രസ് വലിയ കുതിച്ചു ചാട്ടം നടത്തിയതായാണ് വെളിപ്പെടുത്തല്‍,.


ഡിസംബര്‍ നാലിന് പുറത്തു വിട്ട സര്‍വ്വെയില്‍ ബിജെപിയും കോണ്‍ഗ്രസും 43 ശതമാനം വീതം വോട്ടുകള്‍ നേടി സമനിലയിലാണെന്നും അഞ്ചു മുതല്‍ പത്തു വരെ സീറ്റുകളുടെ വ്യത്യാസം മാത്രമെ ഇരു പാര്‍ട്ടികള്‍ക്കും ഉണ്ടാകുകയുള്ളുവെന്നും എബിപി സര്‍വ്വെ പറയുന്നു.


ഓഗസ്തില്‍ ഇവര്‍ തന്നെ നടത്തിയ സര്‍വ്വെയില്‍ ബിജെപിക്ക് 59 ശതമാനവും കോണ്‍ഗ്രസിന് 29 ശതമാനവും വോട്ടുകള്‍ ലഭിക്കുമെന്നായിരുന്നു സൂചന. എന്നാല്‍, നവംബറില്‍ ഇത് 47 ഉം 41 ഉം ആയി മാറി.യതായും കോണ്‍ഗ്രസ് ഉജ്ജ്വല മടങ്ങി വരവാണ് നടത്തിയതെന്നും സര്‍വ്വെ പറയുന്നു.


പ്രധാനമന്ത്രിയുടെ യോഗങ്ങള്‍ക്ക് ആളില്ലെന്നതും അമിത് ഷാ മൂന്നു യോഗങ്ങള്‍ പൊടുന്നനെ റദ്ദു ചെയ്തതും പരാജയത്തിന്റെ സൂചനയാണെന്ന് കോണ്‍ഗ്രസ് പറയുന്നു.


അതേസമയം, യുപിയിലെ ഫലം ഉദാഹരണമായി എടുത്തു കാട്ടി ബിജെപി ഇതിനെയെല്ലാം പ്രതിരോധിക്കുന്നു. എബിപിയും സിഎസ്ഡിഎസും യുപി തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് 118 സീറ്റുകള്‍ ലഭിക്കുമെന്നാണ് പ്രവചിച്ചിരുന്നതെന്നും എന്നാല്‍, 325 സീറ്റുകള്‍ ബിജെപിക്ക് ലഭിച്ചതായും ഇവര്‍ പറയുന്നു. അതേസമയം, എബിപി വിജയം പ്രവചിച്ച എസ് പി -കോണ്‍ഗ്രസ് സഖ്യത്തിന്
187-197 സീറ്റുകള്‍ക്കു പകരം ലഭിച്ചത് കേവലം 54 സീറ്റുകള്‍ മാത്രമാണ്. 76-86 സീറ്റുകള്‍ ലഭിക്കുമെന്ന് പ്രവചിച്ച ശേഷം ബിഎസ്പിക്ക് ലഭിച്ചത്. 19 സീറ്റുകളും . -ബിജെപി പറയുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ