Troll Today News

എയ്ഡസിനെതിരെ പ്രചാരണം നടത്തി ഫ്‌ളാഷ് മോബ് , പെണ്‍കുട്ടികള്‍ക്ക് വിമര്‍ശനം

Tue, Dec 05, 2017

Arabianewspaper 439
എയ്ഡസിനെതിരെ പ്രചാരണം നടത്തി ഫ്‌ളാഷ് മോബ് , പെണ്‍കുട്ടികള്‍ക്ക് വിമര്‍ശനം

എയ്ഡ്‌സ് ബോധവത്ക്കരണത്തിന് വേണ്ടി മലപ്പുറത്ത് ഫ്‌ളാഷ് മോബ് നടത്തിയ പെണ്‍കുട്ടികള്‍ക്ക് എതിരെ കടുത്ത വിമര്‍ശനവുമായി ചിലര്‍ രംഗത്ത്. പെണ്‍കുട്ടികളെ അപമാനിക്കുന്ന കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ പരക്കുന്നത്.


പെണ്‍കുട്ടികള്‍ ഹിജബ് ധരിച്ച് നൃത്തം ചെയ്തതിനെതിരെയാണ് വിമര്‍ശനം. എയ്ഡ്‌സ് ദിനത്തില്‍ ബോധവത്കരണത്തിനായാണ് ഫ്‌ളാഷ് മൊബ് സംഘടിപ്പിച്ചത്. ഹിറ്റായ ജിമ്മിക്കി കമ്മലെന്ന ഗാനത്തിനൊപ്പം നൃത്തച്ചുവട് വെച്ച പെണ്‍കുട്ടികള്‍ മൂന്നു പേരാണ് നഗരമദ്ധ്യത്തില്‍ എത്തിയത്.


സദുദ്ദേശത്തോടെ ഉദ്യോഗസ്ഥരും വിദ്യാര്‍ത്ഥികളും സംയുക്തമായാണ് ഈ പരിപാടി സംഘടിപ്പിച്ചതെന്നും പെണ്‍കുട്ടികളെ നൃത്തം വെച്ചതിന്റെ പേരില്‍ അപമാനിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും എയ്ഡ്‌സ് കണ്‍ട്രോള്‍ സെല്‍ പ്രവര്‍ത്തകര്‍ പറഞ്ഞു.


എംഎംആര്‍ കുത്തിവെപ്പിനെതിരെ പ്രചാരണം നടത്തുന്നവര്‍ തന്നെയാണ് ഇതിനു പിന്നിലെന്നും ഇവര്‍ സംശയിക്കുന്നു. നൃത്തം ചെയ്ത വിദ്യാര്‍ത്ഥിനികള്‍ ഇപ്പോള്‍ ധര്‍മസങ്കടത്തിലാണ്.

Tags : Flash mob 
Advertisement here

Like Facebook Page :
 

Related Videos


Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ