General News

ജിഷ്ണുവിന്റെ മരണം സിബിഐ അന്വേഷിക്കും

Tue, Dec 05, 2017

Arabianewspaper 7377
ജിഷ്ണുവിന്റെ മരണം സിബിഐ അന്വേഷിക്കും

ഒടുവില്‍ ജിഷ്ണുവിന്റെ മരണം അന്വേഷിക്കാന്‍ സിബിഐ സമ്മതിച്ചു,. ജിഷ്ണു പ്രണോയിയുടെ മാതാവ് മഹിജ നല്‍കിയി ഹര്‍ജിയില്‍ സുപ്രീം കോടതിയാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.


സിബിഐ അന്വേഷണത്തിനുള്ള പ്രസക്തി ഇല്ലാത്ത കേസാണിതെന്ന് സിബിഐ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍, കോടതി ആവശ്യപ്പെട്ടാല്‍ അന്വേഷിക്കാമെന്നും സിബിഐ വ്യക്തമാക്കിയിരുന്നു.


സിബിഐ അന്വേഷണത്തിനുള്ള പ്രത്യേകത കേസിന് ഇല്ലെന്ന് കോടതിയില്‍ പറഞ്ഞ സിബിഐ അഭിഭാഷകന്‍ ഇപ്പോഴത്തെ ക്രൈം ബ്രാഞ്ച് അന്വേഷണം തൃപ്തികരമായി നടക്കുകയാണല്ലോ എന്നും കോടതിയില്‍ പറഞ്ഞിരുന്നു. നിരവധി കേസുകളുടെ ആധിക്യവും സിബിഐക്ക് ഉണ്ടെന്നും പുതിയ കേസുകള്‍ പ്രത്യേകതയുള്ളവ മാത്രമാണ് ഏജന്‍സി ഏറ്റെടുക്കുന്നതെന്നും അഭിഭാഷകന്‍ പറഞ്ഞു.


സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടും കേസ് ഏറ്റെടുക്കാതെ സിബിഐ അഞ്ചു മാസത്തോളം അന്വേഷണം വൈകിപ്പിച്ചിരിക്കുകയാണെന്നും കോടതി പറഞ്ഞു,.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ