General News
യെമന്‍ മുന്‍ പ്രസിഡന്റ് അലി അൂബ്ദുള്ള സാലെ കൊല്ലപ്പെട്ടു
Tue, Dec 05, 2017


യെമന്‍ മുന്‍ പ്രസിഡന്റ് അലി അബ്ദുള്ള സാലെ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. വെടിയേറ്റു മരിച്ചു കിടക്കുന്ന ഇദ്ദേഹത്തിന്റെ ചിത്രം ഹൂതി വിമതര്‍ പുറത്തു വി്ട്ടു. ലലേയുടെ മൃതദേഹത്തെ അപമാനിക്കുന്ന ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ ഉണ്ട്.
ഹുതീകളുമായുള്ള ഏറ്റുമുട്ടലിലാണ് സലേ കൊല്ലപ്പെട്ടതെന്ന് വിദേശ മാധ്യമ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. മരണം സലേയുടെ പാര്‍ട്ടി ഔദ്യോഗികമായി സ്ഥിരീകരിച്ചു,
നിലവിലെ പ്രസിഡന്റ് ഹാദിയുടെ സൈന്യത്തിന് എതിരായി യുദ്ധം ചെയ്യുന്ന വിമതരുടെ പക്ഷം ചേര്‍ന്ന സലേ കഴിഞ്ഞ ദിവസമാണ് ഹൂതികളുടെ പക്ഷം ഉപേക്ഷിച്ച് സൗദിയുമായി ചേര്‍ന്നത്.
സൗദിയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും യുദ്ധം അവസാനിപ്പിക്കണമെന്നും സലേ പ്രഖ്യാപിച്ചിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് സലെ കൊല്ലപ്പെടുന്നത്. ചതിയന്മാരുടെ നേതാവാണ് സലെ എന്ന് ഹുതി വിമതരുടെ ചാനല്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.
സലേയുടെ നിലപാട് മാറ്റം ഹുതികളെ പ്രതിരോധത്തിലാക്കി. ഹുതികളും അവരെ പിന്തുണയ്ക്കുന്ന ഇറാനും ഇതോടെ വെട്ടിലായി. സാലെയുടെ മകനെ പ്രസിഡന്റാക്കാന്‍ വേണ്ടി സൗദിയുമായി സഖ്യം ചേരുകയാണ് ഉണ്ടായതെന്ന വിമതര്‍ പറയുന്നു. 2012 ലെ ആഭ്യന്തര കലാപത്തെ തുടര്‍ന്ന ഹാദിയെ അധികാരമേല്‍പ്പിച്ച് സാലെ പ്രസിഡന്റ് സ്ഥാനം ഒഴിയുകയായിരുന്നു.
എന്നാല്‍, മടങ്ങിയെത്തിയ സാലെയെ ഹാദി തിരികെ അധികാരത്തില്‍ പ്രവേശിപ്പിച്ചില്ല. ഇതിനെ തുടര്‍ന്ന് ഹൂതി വിമതര്‍ക്കൊപ്പം ചേരുകയായിരുന്നു. ആഭ്യന്തര യുദ്ധത്തില്‍ പതിനായിരം പേരോളം കൊലപ്പെട്ടുകഴിഞ്ഞു. ഇരുപതു ലക്ഷത്തിലധികം പേര് അഭയാര്‍ത്ഥികളായി പല രാജ്യങ്ങളിലേക്കും പലായനം ചെയ്തു.
സാലെയുടെ മരണത്തോടെ ഹൂതി വിമതരും -സൗദി സഖ്യ സേനയും തമ്മിലുള്ള യുദ്ധം ഉടനൊന്നും അവസാനിക്കില്ലെന്നാണ് സൂചന.
Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ
Recommended news
- അപകടത്തില്‍പ്പെട്ട വയോധികയെ ആരും തിരിഞ്ഞു നോക്കിയില്ല
- സെല്‍ഫ് ഡ്രൈവിംഗ് കാര്‍ ഇടിച്ചു സ്ത്രീ മരിച്ചു, ഉബര്‍ കാറുകള്‍ പിന്‍വലിച്ചു
- പ്ലാസ്റ്റിക് കൂട് ചതിച്ചാശാനേ!!!
- കോഴിക്കോട് വിദ്യാര്‍ത്ഥികളെ ഇരുമ്പു വടിക്ക് അടിച്ച് അദ്ധ്യാപകന്
- മനുഷ്യന്റെ മുഖച്ഛായയുള്ള നായ
- പാലക്കാട് വരള്‍ച്ച രൂക്ഷം, കിണറുകള്‍ വറ്റിവരണ്ടു
- മോഡിയോട് ഇങ്ങിനെ ചോദിക്കുമോ ? കടുത്ത ചോദ്യങ്ങളെ നേരിട്ട് രാഹുല്‍
- കളി കാര്യമായി -ഇന്ദ്രന്‍സ്
- ത്രിരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യക്ക് പരാജയം
- പോരിനൊടുവില്‍ ലിയോണ്‍ മാപ്പു പറഞ്ഞു

Latest News Tags
Advertisment