General News

ബേസില്‍ തമ്പി ദേശീയ ടീമില്‍

Mon, Dec 04, 2017

Arabianewspaper 7195
ബേസില്‍ തമ്പി ദേശീയ ടീമില്‍

രഞ്ജി ട്രോഫിയില്‍ കേരളത്തിന് വേണ്ടി മികച്ച കളി പുറത്തെടുത്ത പേസ് ബൗളര്‍ ബേസില്‍ തമ്പിയെ ദേശീയ സെലക്ടര്‍മാര്‍ ഇന്ത്യന്‍ ടി 20 ടീമില്‍ ഉള്‍പ്പെടുത്തി. ശ്രീലങ്കയ്ക്ക് എതിരായ ടി 20 മത്സരത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ബേസില്‍ തമ്പിയേയും ഉള്‍പ്പെടുത്തി.


സന്‍ജു സാംസണു ശേഷം ദേശീയ ടീമില്‍ എത്തുന്ന മലായാളി എന്ന ബഹുമതിയാണ് ബേസില്‍ തമ്പിക്ക് ലഭിച്ചത്.


ഐപിഎല്ലില്‍ ഗുജറാത്ത് ലയണ്‍സിനു വേണ്ടിയാണ് ബേസില്‍ തമ്പി നിലവില്‍ കളിക്കുന്നത്. 2017 സീസണില്‍ എമര്‍ജിംഗ് പ്ലെയര്‍ പുരസ്‌കാരവും തമ്പിക്ക് ലഭിച്ചു.


വിശ്രമം അനുവദിച്ചതിനെ തുടര്‍ന്ന് വിരാട് കോഹ് ലി മാറി നില്‍ക്കുന്ന ടി 20 മത്സരത്തില്‍ രോഹിത് ശര്‍മയാകും ഇന്ത്യയെ നയിക്കുക.ബേസില്‍ തമ്പിയെ കൂടാതെ മറ്റ് രണ്ട് പേര്‍ കൂടി പുതുമുഖങ്ങളായി ഇന്ത്യന്‍ ടീമിലുണ്ട്. തമിഴ്‌നാടിന്റെ ഓള്‍ റൗണ്ടര്‍ വാഷിംഗ്ടണ്‍ സുന്ദര്‍, ബറോഡ ബാറ്റ്‌സ്മാന്‍ ദീപക് ഹൂഡ എന്നിവരും ടീമിലുണ്ട്. ശിഖര്‍ ധവാനും ഭുവനേശ്വര്‍ കുമാറും വിശ്രമം അനുവദിച്ചതിനെ തുടര്‍ന്ന് ടീമിലില്ല. ഈ ഒഴിവിലാണ് മൂന്നു പുതുമുഖങ്ങള്‍ ടീമിലെത്തിയത്.


ഇതിനൊപ്പം ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ടെസ്റ്റ് ടീമിനേയും പ്രഖ്യാപിച്ചിട്ടുണ്ട്. ജനുവരി അഞ്ചിന് തുടങ്ങുന്ന പര്യടനത്തിന് വിരാട് കോഹ് ലി മടങ്ങിയെത്തും.


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ