Gulf News

യുഎഇ : വര്‍ക്ക് പെര്‍മിറ്റ് ഫീസു നിരക്കില്‍ വര്‍ദ്ധന

Mon, Dec 04, 2017

Arabianewspaper 435
യുഎഇ : വര്‍ക്ക് പെര്‍മിറ്റ് ഫീസു നിരക്കില്‍ വര്‍ദ്ധന

യുഎഇയില്‍ തൊഴില്‍ അനുമതി പത്രം ലഭിക്കുന്നതിനുള്ള ഫീസ് നിരക്കുകളില്‍ വര്‍ദ്ധന. പുതിയ നിരക്കുകള്‍ തിങ്കളാഴ്ച മുതല്‍ നിലവില്‍ വന്നു,. തൊഴിലാളികളുടെ യോഗ്യതുയും തസ്തികകളും മാനദണ്ഡമാക്കിയാണ് വര്‍ക്ക് പെര്‍മിറ്റ് ഫീസ് ഇടാക്കുക.


തൊഴിലിടങ്ങളെ മൂന്നു വിഭാഗമാക്കി തിരിച്ചാണ് തൊഴിലാളികള്‍ക്കുള്ള വര്‍ക്ക് പെര്‍മിറ്റ് ഫീസ് നിശ്ചിയിച്ചിരിക്കുന്നത്. ജിസിസി തൊഴിലാളികള്‍, മത്സ്യബന്ധന തൊഴിലാളികള്‍ക്കും ഫീസ് ഇളവുണ്ട്.


200 ദിര്‍ഹം മുതലാണ് ഫീസ്. പത്തില്‍ കുറവ് തൊഴിലാളികള്‍ ഉള്ള കമ്പനികള്‍ക്ക് 300 ദിര്‍ഹവും രണ്ടാം വിഭാഗത്തില്‍ വിദഗ്ദ്ധ തൊഴിലാളികള്‍ക്ക് 500 ദിര്‍ഹം വീതവും അര്‍ദ്ധ വിദഗ്ദ്ധ തൊഴിലാളികള്‍ക്ക് 1200 ദിര്‍ഹമാണ് ഫീസ്. ഇതില്‍ തന്നെ ബി വിഭാഗത്തില്‍പ്പെട്ട വിദഗ്ദ്ധ തൊഴിലാളികള്‍കള്‍ക്ക് ആയിരവും അര്‍ദ്ധ വിഭാഗത്തില്‍ പെട്ടവര്‍ക്ക് 2200 ദിര്‍ഹവും സി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഇത് യാഥാക്രമം 1500 ഉം 2700 ദിര്‍ഹവും ആണ്. ഡി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഇത് 2000, 3200 ദിര്‍ഹവുമാണ് ഫീസ്,


മൂന്നാം വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് രാജ്യത്തിന് പുറത്തുള്ള വിദഗ്ദ്ധ തൊഴിലാളിക്ക് വര്‍ക്ക് പെര്‍മിറ്റ് ലഭിക്കാന്‍ 5000 ദിര്‍ഹവും നല്‍കണം.


ഇതു കൂടാതെ ജോലി മാറുന്നതിനുള്ള അനുമതിക്കുള്ള ഫീസുകളിലും വര്‍ദ്ധനയുണ്ട്.

Tags : UAE 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ