Entertainment News

സിനിമയില്‍ ജനിച്ച് സിനിമയിലൂടെ വളര്‍ന്ന് ജീവിതം -ശശി കപൂര്‍

Mon, Dec 04, 2017

Arabianewspaper 551
സിനിമയില്‍ ജനിച്ച് സിനിമയിലൂടെ വളര്‍ന്ന് ജീവിതം -ശശി കപൂര്‍

ഒരു കാലത്ത് ബോളിവുഡ് സിനിമ കപൂര്‍ കുടുംബത്തെ ചൂറ്റിപ്പറ്റിയാണ് ചലിച്ചിരുന്നത്. പൃഥ്വിരാജ് കപൂര്‍ എന്ന അതികായന്റെ ചിത്രങ്ങളാണ് ബോളിവുഡിനെ സമ്പന്നമാക്കിയിരുന്നത്. സിനിമയും ഇതിനു മുമ്പ് നാടകവും എല്ലമായിരുന്നു പൃഥ്വിരാജിന്റെ ജീവിതം. സ്വാഭാവികമായും മൂന്നു മക്കളും സിനിമയിലാംണ് പിച്ചവെച്ചത്.


മൂത്തമകന്‍ രാജ് കപൂര്‍, ഷമ്മി കപൂര്‍ എന്നിവര്‍ക്കൊപ്പം സ്‌ത്രൈണഭാവങ്ങളുമായി ശശിയു. ഈ ഭാവഹാവാദികള്‍ ശശിയെ ചോക്ലേറ്റ് നായകനാക്കി.


നാലാം വയസിലാണ് ശശി കപൂര്‍ അഭിനയം തുടങ്ങിയത്. ബാലതാരമായി ഒട്ടുമിക്ക ചിത്രങ്ങളിലും ശശിയെത്തി. ഓമനത്വമുള്ള മുഖവും ആരേയും ആകര്‍ഷിക്കുന്ന ചിരിയുമായിരുന്നു ശശിയുടെ പ്രധാന സവിശേഷത.


രാജ് കപൂറിനും ഷമ്മി കപൂറിനും പൗരുഷം അധികമായി തന്നെ ഉള്ളതു കൊണ്ട് ഇവരെ ബാലതാരമായി പരിഗണിച്ചിരുന്നില്ല,. സുന്ദരകുമാരനായി വളര്‍ന്ന ശശി ഏറെ താമസിയാതെ സഹ സംവിധായകനായി മാറി.


പിതാവിന്റെ തീയ്യറ്റര്‍ ഗ്രൂപ്പായാ പൃഥ്വിയുമായി ലോകം ചുറ്റി. ഇതിനിടയില്‍ ഇംഗ്ലീഷ് നടിയായ ജെന്നിഫറിനെ പരിചയപ്പെട്ടു. ഇത് പ്രണയമായി വളര്‍ന്നു. ഏറെക്കാലത്തെ വിവാദ പ്രണയത്തിനു ശേഷം ശശി ജെന്നിഫറിനെ ജീവിത സഖിയാക്കി.


ഇതിനിടെ ശശി നായകനായി അരങ്ങേറി. അമിതാഭ് ബച്ചനൊപ്പം കോമ്പിനേഷന്‍ പല വിജയ ചിത്രങ്ങളും സമ്മാനിച്ചു, ബോളിവുഡിനൊപ്പം ഹോളിവുഡിലും ശശി കപൂറിന്റെ അഭിനയത്തികവ് എത്തി.


സ്വന്തമായി സിനിമ നിര്‍മാണ കമ്പനിയും ശശികപൂര്‍ തുടങ്ങി. വാണിജ്യ സിനിനമയ്‌ക്കൊപ്പം സമാന്തര സിനിമകളും ശശിയുടെ പ്രൊഡക്ഷന്‍ ഹൗസ് നിര്‍മിച്ചു. അമിതാബ് ബച്ചനേയും മൂത്ത സഹോദന്‍ രാജ് കപൂറിന്റെ മകനായ ഋഷി കപൂറിനേയും നായകരാക്കി അജുബ എന്ന ചിത്രവും ശശി സംവിധാനം ചെയ്തു.


ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്ക് നല്‍കുന്ന ദാദാ സാബിബ് ഫാല്‍ക്കെ പുരസ്‌കാരം മൂന്നാം തവണയും കപൂര്‍ കുടുംബത്തിന് ലഭിച്ചത് ശശി കപൂര്‍ വഴിയാണ്. പിതാവ് പൃഥ്വിരാജ് കപൂറിനും മൂത്ത സഹോദരന്‍ രാജ് കപൂറിനും ഈ പുരസ്‌കാരം നേരത്തെ ലഭിച്ചിരുന്നു. 2015 ല്‍ പുരസ്‌കാരം കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രിയായിരുന്ന അരുണ്‍ ദെയ്റ്റിലി മുംബ7യൈിലെ വസതിയില്‍ എത്തിയാണ് പുരസ്‌കാരം സമ്മാനിച്ചത്.


വാര്‍ദ്ധക്യ സഹജമായ രോഗങ്ങള്‍ മൂലം യാത്ര ചെയ്യാനാവില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് പുരസ്‌കാര സമര്‍പ്പണം മുംബൈ.യിലേക്ക് മാറ്റിയത്.


ശശി കപൂറിന്റെ മരണത്തോടെ സിനിമയിലെ ഒരു യുഗത്തിനാണ് തിരശീല വീണിരിക്കുന്നത്.



Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ