General News

ബോളിവുഡ് മുന്‍കാലതാരം ശശികപൂര്‍ അന്തരിച്ചു

Mon, Dec 04, 2017

Arabianewspaper 7099
ശശികപൂര്‍ അന്തരിച്ചു

ബോളിവുഡിലെ പഴയകാല നായകരില്‍ ഒരാളായ ശശികപൂര്‍ അന്തരിച്ചു,. 79 വയസായിരുന്നു. ഹിന്ദി സിനിമയുടെ ഹൃദയമായിരുന്ന കപൂര്‍ കുടുംബത്തില്‍ പിറന്ന ശശി ദീര്‍ഘനാളായി രോഗശയ്യയിലായിരുന്നു.


പൃഥിരാജ് കപൂര്‍ എന്ന അതികായന്റെ മകനായി ജനിച്ച ശശി കപൂര്‍ ബാലതാരമായാണ് സിനിമയില്‍ എത്തിയത്. 1950ല്‍ സംഗ്രാം എന്ന ചിത്രത്തില്‍ ബാലതാരമായാണ് അരങ്ങേറ്റം കുറിച്ചത്. ആഗ്, ആവാര തുടങ്ങിയ ചിത്രങ്ങളിലും ബാലതാരമായി ശ്രദ്ധ നേടി. മൂത്ത സഹോദരന്‍ രാജ് കപൂറിന്റെ കുട്ടിക്കാലം അവതരിപ്പിക്കാനാണ് ശശിയെ നിയോഗിച്ചത്.


പിന്നീട് സിനിമകളിലെ സഹ സംവിധായകനായി അരങ്ങേറി. 1961 ല്‍ നായക നടനായി എത്തിയ ചിത്രമാണ് ധര്‍മപുത്ര. 120 ഓളം ഹിന്ദി ചിത്രങ്ങളില്‍ നായകനായി അഭിനയിച്ചിട്ടുണ്ട്. അമിതാഭ് ബച്ചന്‍ ഉള്‍പ്പടെയുള്ള നായക നടന്‍മാരുമൊത്ത് മള്‍ട്ടി സ്റ്റാര്‍ ചിത്രം ചെയ്തിട്ടുണ്ട്.


1960-70 കളില്‍ ശശികപൂര്‍ റൊമാന്റിക് ഹീറോ പരിവേഷം നേടിയെടുത്തിരുന്നു. ഇതിനിടെ ഹോളിവുഡ് നിനിമകളിലും ശശി കപൂര്‍ അഭിനയിച്ചിട്ടുണ്ട്.


ഇംഗ്ലീഷ് നടി ജെന്നിഫര്‍ കെന്‍ഡാലിനെയാണ് ശശി വിവാഹം കഴിച്ചത് കുനാല്‍.,കരണ്‍, സന്‍ജന എന്നിവര്‍ മക്കളാണ്. കുനാല്‍ കപൂര്‍ ബോബെ ഡൈയിംഗ് വസ്ത്രങ്ങളുടെ പരസ്യങ്ങളിലുടെ ശ്രദ്ധേയനായ മോഡലാണ്.


2011 ല്‍ രാജ്യം പത്മഭൂഷന്‍ പുരസ്‌കാരം നല്‍കി ആദരിച്ചു. 2015 ല്‍ ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് നല്‍കുന്ന ദാദ സാഹിബ് ഫാല്‍കെ പുരസ്‌കാരവും ലഭിച്ചു,. ആരോഗ്യ പരമായ കാരണങ്ങളാല്‍ ഡെല്‍ഹിയില്‍ എത്താന്‍ കഴിയാത്തതിനാല്‍ കേന്ദ്ര വാര്‍ത്താവിതരണ വകുപ്പ് മന്ത്രികൂടിയായ അരുണ്‍ ജെയ്റ്റിലി ശശികപൂറിന്റെ മുംബൈയിലെ വസതിയിലെത്തിയാണ് പുരസ്‌കാരം നല്‍കിയത്. അന്തരിച്ച രാജ് കപൂര്‍ ഷ.മ്മി കപൂര്‍, എന്നിവര്‍ സഹോദരങ്ങളാണ്




Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ