General News

കോണ്‍ഗ്രസില്‍ ഔറംഗസേബ് രാജ്- മോഡി

Mon, Dec 04, 2017

Arabianewspaper 7067
കോണ്‍ഗ്രസില്‍ ഔറംഗസേബ് രാജ്- മോഡി

കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധി മാത്രം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചതിനെ വിമര്‍ശിച്ച് പ്രധാനമന്ത്രി മോഡി. കോണ്‍ഗ്രസില്‍ ഔറംഹസേബിന്റെ ഭരണമാണ്, ഇതില്‍ കോണ്‍ഗ്രസിനെ ഞാന്‍സ അഭിനന്ദിക്കുന്നു. എന്നാല്‍, ബിജെപിയില്‍ ജനക്ഷേമമാണ് പരമ പ്രധാനം. 125 കോടി ജനതചയാണ് ബിജെപിയുടെ ഹൈക്കമാന്‍ഡ്. ഗുജറാത്തിലെ തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കവെ മോഡി പറഞ്ഞു,


കോണ്‍ഗ്രസ് കടക്കെണിയിലാണ്. അഴിമതി കേസില്‍ ജാമ്യത്തില്‍ ഇറങ്ങി.യ ഒരാളെ അവരുടെ അദ്ധ്യക്ഷനാക്കുന്നു. മുഗള്‍ ഭരണ കാലത്ത് തിരഞ്ഞെടുപ്പു നടന്നിരുന്നോ എന്നാണ് പാര്‍ട്ടിയുടെ നേതാവ് മണിശങ്കര്‍ അയ്യര്‍ ചോദിക്കുന്നത്. ജഹാംഗീറിനു ശേഷം ഷാജഹാന്‍ വന്നു, ഷാജഹാനു ശേഷം ഔറംഗസേബ് വന്നു അപ്പോഴൊന്നും തിരഞ്ഞെടുപ്പ് നടന്നിരുന്നില്ല. ഷാജഹാന് ശേഷം ഔറംഗസേബ് ആയിിരക്കും ചക്രവര്‍ത്തിയെന്ന് ഏവര്‍ക്കും അറിയാമായിരുന്നു. ഇതു പോലെയാണ് സോണിയക്കു ശേഷം തിരേെഞ്ഞടുപ്പിലൂടെ രാഹുല്‍ പാര്‍ട്ടിയുടെ തലപ്പത്ത് എത്തുകയാണ്. കുടുംബാധിത്യമാണ് തങ്ങളുടെ പാര്‍ട്ടിയിലെന്ന് കോണ്‍ഗ്രസിന് തുറന്നു സമ്മതിക്കാമല്ലോ എന്നും മോഡി ചോദിച്ചു.


ഗുജറാത്തില്‍ കഴിഞ്ഞ രണ്ടു ദിവസമായി മോഡി തിരഞ്ഞെടുപ്പു റാലികളില്‍ സംസാരിക്കുകയാണ്. കഴിഞ്ഞ ദിവസം സുരേന്ദ്ര നഗറില്‍ എത്തിയ മോഡിയെ സ്വീകരിച്ചത് ഒഴിഞ്ഞ കസേരകളായിരുന്നു,. പത്തുമണിക്ക് പറഞ്ഞ പരിപാടി ആരംഭിച്ചപ്പോള്‍ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു. ഇതിനിടെ മോഡി വരില്ലെന്ന് പറഞ്ഞ് പകുതിയോളം പേര്‍ പിരിഞ്ഞ് പോയിരുന്നു. ഒടുവില്‍ പാതിയോളം ഒഴിഞ്ഞ കസേരകളെ സാക്ഷിനിര്‍ത്തിയാണ് മോഡി പ്രസംഗം ആരംഭിച്ചത്. മോഡിയുടെ പ്രസംഗം ഒരു മണിക്കൂറോളം നീണ്ടപ്പോഴെക്കും നിരവധി പേര്‍ സദസില്‍നിന്നും ഒഴിഞ്ഞു പൊയ്‌ക്കൊണ്ടിരുന്നു,. കാലിയയായ കസേരകള്‍ കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും സോഷ്യല്‍ മീിഡിയയില്‍ വൈറലാക്കിയത് ബിജെപിക്ക് നാണക്കേടുണ്ടാക്കി.



Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ