General News

ഗുജറാത്തില്‍ ബിജെപിയെ വലയ്ക്കുന്നത് ഭരണ വിരുദ്ധ വികാരം

Mon, Dec 04, 2017

Arabianewspaper 7313
ഗുജറാത്തില്‍ ബിജെപിയെ വലയ്ക്കുന്നത് ഭരണ വിരുദ്ധ വികാരം
ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ബിജെപി ആത്മവിശ്വാസമാണ് പുറമേ പ്രകടിപ്പിക്കുന്നത്. എന്നാല്‍, കപ്പിത്താനില്ലാത്ത കപ്പല്‍ പോലെയാണ് ബിജെപി ഭരണകൂടം. നരേന്ദ്ര മോഡി എന്ന നേതാവ് സംസ്ഥാനം വിട്ട് പ്രധാനമന്ത്രി പദത്തിലേക്ക് പോയതോടെ ഭരണകൂടത്തിനും പാര്‍ട്ടിക്കും മികച്ചൊരു നേതാവിനെ ലഭിച്ചില്ല.

മോഡിയുടെ പ്രഭാവത്തിന് അടുത്ത് നില്‍ക്കുന്നവരായി ആരുമില്ല ഗുജറാത്തില്‍ എന്നതാണ് യഥാര്‍ത്ഥ്യം. മോഡിയുടെ വളര്‍ച്ചയ്ക്കിടെ മറ്റെല്ലാവരും നിഷ്പ്രഭമായി പോകുകയോ മറ്റുള്ളവരെ വളര്‍ത്താന്‍ അനുവദിക്കാതിരിക്കുകയോ നേതൃത്വം ചെയ്തു.

മോഡിയെന്ന സൂര്യനു ചുറ്റും ഭ്രമണം ചെയ്യുന്ന ചെറിയ ഗ്രഹങ്ങളായി മറ്റു നേതാക്കള്‍. ഇത് പാര്‍ട്ടിയെന്ന നിലയില്‍ ബിജെപിയെ വല്ലാതെ ബാധിച്ചു.

ആനന്ദി ബെന്‍ പട്ടേലിന്റെ കഴിവില്ലായ്മ പട്ടേല്‍ സമരകാലത്ത് കണ്ടു. പിന്നീട് എത്തിയ വിജയ് രൂപാണി തീര്‍ത്തും ദുര്‍ബലനായ മറ്റൊരു നേതാവായി മാറി.

പഴയ പടക്കുതിര ശങ്കര്‍ സിംഗ് വഗേലയെ കോണ്‍ഗ്രസില്‍ നിന്നും പുറത്തു ചാടിച്ച ബിജെപി ഇദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവസാന നിമിഷം കൊണ്ടുവരുമെന്ന് വിചാരിക്കുന്നവരുമുണ്ട്.

ഗോവയില്‍ നിന്നും മനോഹര്‍ പരിഖര്‍ എന്ന നേതാവിനെ മാറ്റി പകരക്കാരനായി നിയമിച്ചുവെങ്കിലും പാവയായി പ്രവര്‍ത്തിച്ച ലക്ഷ്മികാന്ത് പര്‍സേക്കറിന് തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല.

പാവമുഖ്യമന്ത്രിയെ വെച്ച് റിമോട്ട് ഭരണം നടത്താനുള്ള ബിജെപിയുടെ അടവ് ജനങ്ങള്‍ സ്വീകരിക്കണമെന്നില്ല. യുപിയിലും മഹാരാഷ്ട്രയിലും മറ്റും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഉയര്‍ത്തിക്കാട്ടാതെ മോഡി പ്രാഭാവത്തില്‍ വോട്ടു ചോദിക്കുന്ന ശൈലിയാണ് ബിജെപി അനുവര്‍ത്തിക്കുന്നതെങ്കിലും വിജയ് രൂപാണി ഒട്ടും ജനപിയനല്ലെന്നാണ് അടുത്തിടെ നടന്ന പല സംഭവങ്ങളും തെളിയിക്കുന്നത്.

ഇക്കുറി തിരഞ്ഞെടുപ്പില്‍ മോഡിയുടെ പ്രഭാവം പോലും വര്‍ക്ക് ഔട്ട് ചെയ്യില്ലെന്ന് കരുതുന്നവരും ഗുജറാത്ത് ബിജെപിയില്‍ ഉണ്ട്. ഗുജറാത്തിയായ പ്രധാനമന്ത്രിയും ഭരണകക്ഷിയുടെ പ്രസിഡന്റും മാത്രമാണ് ബിജെപിക്ക് അനുകൂലം.

വികസനവും മറ്റും പറഞ്ഞ് ഇക്കുറി വോട്ടു ചോദിക്കാന്‍ ബിജെപി തയ്യാറായിട്ടില്ലെന്നതും ശ്രദ്ധേയമാണ്. വികസനമെന്ന മുദ്രാവാക്യം മുഴക്കിയാണ് ബിജെപി കഴിഞ്ഞ 20 വര്‍ഷമായി വോട്ടു തേടുന്നത്. ഇക്കുറി വികസനം എന്ന വാക്ക് മോഡി പോലും അധികം ഉപയോഗിച്ചിട്ടില്ല.

കോണ്‍ഗ്രസ് ഗുജറാത്തിനോട് ചെയ്ത നീതികേടാണ് തുടക്കം മുതലെ പ്രധാനന്ത്രി മോഡി പറയുന്നത്. നെഹ്‌റുവിന്റെ കാലം തൊട്ട് തുടങ്ങിയ ഈ നീതികേട് കഴിഞ്ഞ മൂന്നു വബിജെപി അധികാരത്തിലേറുകയും ഗുജറാത്തില്‍ ബിജെപി അധികാരത്തുടര്‍ച്ച നേടുകയും കേന്ദ്രത്തില്‍ ബിജെപി ഭരിക്കുകയും ചെയ്യുമ്പോഴെ സംസ്ഥാനത്തെ അവണച്ചതിന് പരിഹാരമാകുകയുള്ളുവെന്നും മോഡി പറയുന്നു.

ഗുജറാത്തില്‍ വികസനം കൊണ്ടുവരാന്‍ യുപിഎ തന്നെ അനുവദിച്ചില്ലെന്ന വാദമാണ് മോഡി അടുത്തിടെ നടന്ന റാലികളില്‍ പറയുന്നത്. വികസന മുദ്രാവാക്യം ഇനി ആരും ഗൗരവമായി എടുക്കില്ലെന്ന് മോഡി തിരിച്ചറിഞ്ഞതായാണ് ഇത് നല്‍കുന്ന സൂചന.

സാമുദായിക ധ്രൂവികരണം ബിജെപിയുടെ പരമ്പരാഗത വോട്ടുകളെ ഭിന്നിപ്പിച്ച് ഇല്ലാതാക്കുമെന്ന ഭയവും പാര്‍ട്ടിക്കുണ്ട്,.
Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ