General News

കോണ്‍ഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് : രാഹുല്‍ ഗാന്ധി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

Mon, Dec 04, 2017

Arabianewspaper 6990
കോണ്‍ഗ്രസ് പ്രസിഡന്റ്  തിരഞ്ഞെടുപ്പ് : രാഹുല്‍ ഗാന്ധി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷ സ്ഥാനത്തേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ നിലവിലെ വൈസ് പ്രസിഡന്റായ രാഹുല്‍ ഗാന്ധി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു, കോണ്‍ഗ്രസ് ആസ്ഥാനത്ത് എത്തി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുമ്പ് മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് എന്നിവരെ സന്ദര്‍ശിച്ചു അനുഗ്രഹം വാങ്ങി.


രാവിലെ പത്തിന് എത്തിയ രാഹുല്‍ പത്രിക വരണാധികാരിയായ മുല്ലപ്പള്ളി രാമചന്ദ്രന് പത്രിക കൈമാറി. അനാരോഗ്യത്തെ തുടര്‍ന്ന് പാര്‍ട്ടി അദ്ധ്യക്ഷ സോണിയ ഗാന്ധി എത്തിയിരുന്നില്ല.


ഉച്ചക്ക് മൂന്നിന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനി്ക്കും ഇതിനു മുമ്പായാണ് പത്രിക സമര്‍പ്പിച്ചത്. രാഹുല്‍ അല്ലാതെ മറ്റാരും ഈ സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിട്ടില്ല. കേരളത്തില്‍ നിന്നും എം എം ഹസനും, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രാഹുലിന് വേണ്ടി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. വിവിധ സംഘങ്ങളായി ഏഴുപതു സെറ്റ് പത്രികകളാണ് സമര്‍പ്പിച്ചിരിക്കുന്നത്.


കോണ്‍ഗ്രസ് അദ്ധ്യക്ഷനായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുമെങ്കിലും ഡിസംബര്‍ 11 ന് മാത്രമെ പ്രഖ്യാപനം വരുകയുള്ളു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ അന്ത്യശാസനത്തെ തുടര്‍ന്നാണ് കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടത്തുന്നത്. പതിനേഴു വര്‍ഷത്തിനു ശേഷമാണ് ഇത്തരത്തില്‍ ഏകപക്ഷീയമാണെങ്കിലും പത്രികാ സമര്‍പ്പണം ഉള്‍പ്പടെയുള്ള നടപടി ക്രമങ്ങള്‍ പാലിച്ച് കോണ്‍ഗ്രസ് ജനാധിപത്യ മാര്‍ഗങ്ങളിലൂടെ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത്.


ഗുജറാത്തിലും, ഹിമാചലിലും തിരഞ്ഞെടുപ്പ് ചൂടിലാകുമ്പോഴാണ് രാഹുലിന്റെ അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള അരങ്ങേറ്റം. രണ്ടിടത്തും കോണ്‍ഗ്രസിന് പ്രതീക്ഷയില്ലെന്നിരിക്കെ പാര്‍ട്ടി അദ്ധ്യക്ഷനായ ഉടനെ പരാജയത്തോടെ തുടങ്ങേണ്ടി വരുന്നതില്‍ പല കോണ്‍ഗ്രസ് നേതാക്കള്‍ക്കും അതൃപ്തി ഉണ്ട്. അടുത്ത വര്‍ഷം നടക്കുന്ന രാജസ്ഥാന്‍, മദ്ധ്യപ്രദേശ് തിരഞ്ഞെടുപ്പുകളില്‍ പഞ്ചാബില്‍ നേടിയ വിജയം ആവര്‍ത്തിക്കാനുകമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം വിലയിരുത്തുന്നത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ