General News

ആശ്വാസം പകര്‍ന്ന് വിഎസ് പൂന്തുറയില്‍

Mon, Dec 04, 2017

Arabianewspaper 7156
ആശ്വാസം പകര്‍ന്ന് വിഎസ് പൂന്തുറയില്‍

സംസ്ഥാന മന്ത്രിമാര്‍ക്കെതിരെ രോഷ പ്രകടനം നടത്തിയ മത്സ്യത്തൊഴിലാളികള്‍ ഭരണ പരിഷ്‌കാര സമിതി ചെയര്‍മാനും മുതിര്‍ന്ന സിപിഎം നേതാവുമായ വിഎസിനെ കടപ്പുറത്തേക്ക് സ്വാഗതം ചെയ്തു.


ജനരോഷം ഭയന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി കടന്നു ചെല്ലാന്‍ മടിച്ച പൂന്തുറയിലേക്കാണ് വിഎസ് ഇന്ന് കടന്നു വന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ വിഴിഞ്ഞത്ത് എത്തിയപ്പോള്‍ കയ്യേറ്റത്തിനു പോലും സാധ്യതയുണ്ടായിരുന്ന സാഹചര്യമാണ് ഉണ്ടായത്.


കലിപൂണ്ട ചിലര്‍ മുഖ്യമന്ത്രിയുടെ കാറിലാണ് തങ്ങളുടെ രോഷം പ്രകടിപ്പിച്ചത്. ഇതോടെ മുഖ്യമന്ത്രിക്ക് തന്റെ സ്വന്തം കാറില്‍ കയറാന്‍ കഴിയാതെ മറ്റൊരു വാഹനത്തില്‍ അവിടെ നിന്നും പോകേണ്ടി വന്നു.


എന്നാല്‍, മുഖ്യമന്ത്രിയോടും മന്ത്രിമാരോടും കാണിച്ച പ്രതിഷേധം നാട്ടുകാര്‍ വിഎസിനോട് കാട്ടിയില്ല. ഭരണകൂടത്തിന്റെ ഭാഗമായ വിഎസ് എത്തിയപ്പോള്‍ ഇവര്‍ ആദരവോടെ സ്വീകരിച്ചു,.


രോഷം പൂണ്ടവരെ ആശ്വസിപ്പിക്കാന്‍ വിഎസിന്റെ വരവിന് കഴിഞ്ഞു

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ