Troll Today News

കുമ്മനാനയെ പേടിച്ച് കൊച്ചിന്‍ മെട്രോ

Mon, Dec 04, 2017

Arabianewspaper 747
കുമ്മനാനയെ പേടിച്ച് കൊച്ചിന്‍ മെട്രോ

കൊച്ചി മെട്രോ റെയില്‍ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയൊപ്പം യാത്ര ചെയ്ത ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നുഴഞ്ഞു കയറിയെന്ന് ആരോപിച്ചവര്‍ ഉയര്‍ത്തിവിട്ട ട്രോള്‍ കുമ്മനടി വൈറലായിരുന്നു.


കുമ്മനം രാജശേഖരനെ പരിഹസിക്കാന്‍ കണ്ടുപിടിച്ച കുമ്മനടി കോമഡി റിയാലിറ്റി ഷോകളിലും മറ്റും ഉപയോഗിച്ചിരുന്നു. ഇപ്പോള്‍ കൊച്ചി മെട്രോ തങ്ങളുടെ ഭാഗ്യ ചിഹ്നമായ ആനക്കുട്ടിക്ക് പേരിടാന്‍ സോഷ്യല്‍ മീഡിയയെ സമീപിച്ചപ്പോള്‍ ആരോ പരിഹാസ രൂപേണ നിര്‍ദ്ദേശിച്ച പേരാണ് കുമ്മനാന എന്ന പേര്.


ഏറ്റവും കൂടുതല്‍ ലൈക്ക് വരുന്ന പേര് സ്വീകരിക്കുമെന്ന കൊച്ചി മെട്രോ റെയില്‍ കോര്‍പറേഷന്റെ വാഗ്ദാനമാണ് ഇപ്പോള്‍ പൊല്ലാപ്പായിരിക്കുന്നത്. കുമ്മനാന എന്ന പേര് വൈറലായതോടെ പലരും ഇതിന് ലൈക്കടിച്ചു മറ്റു പേരുകളേക്കാള്‍ ഏറെ ഇപ്പോള്‍ ഈ പേരാണ് ഏറ്റവും അധികം ലൈക്കുള്ളത്. ഇതോടെ. നിബന്ധനയില്‍ ഒരു വാക്കു കൂടി മെട്രോ കോര്‍പറേഷന്‍ എഴുതി ചേര്‍ത്തു.


വ്യക്തികളെ അധിക്ഷേപിക്കുന്ന പേര് പരിണിക്കില്ലെന്നാ.യിരുന്നു ഇത്.
ഇതോടെ കുമ്മനത്തെ കളിയാക്കുന്ന പേര് അയോഗ്യമായിക്കഴിഞ്ഞു. എന്നാലും ഇതിനാണ് ഇപ്പോഴും ലൈക്ക് കൂടുതല്‍. ഇരുപതിനായിരത്തിലേറെ പേരാണ് ഈ പേരിനു ലൈക്ക് ചെയ്തിരിക്കുന്നത്.


അതേസമയം, തന്നെ കളിയാക്കുന്നവരോട് തനിക്ക് പരിഭവമില്ലെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു,. നിന്ദിക്കുന്നവരോടും സ്തുതിക്കുന്നവരോടും ഒരേ നിലാപാടാണെന്ന് ഗീതാശ്ലോകം ഉരുവിട്ട് കുമ്മനം പറയുന്നു. പരിഭവമോ സന്തോഷമോ ഇക്കാര്യത്തില്‍ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ