General News

ഷെഫിന്‍ ജഹാന്റെ ഐഎസ് ബന്ധം സ്ഥിരീകരിച്ച് എന്‍ഐഎ

Mon, Dec 04, 2017

Arabianewspaper 6946
ഷെഫിന്‍ ജഹാന്റെ ഐഎസ് ബന്ധം സ്ഥിരീകരിച്ച് എന്‍ഐഎ

ഷെഫിന്‍ ജഹാന്‍ ഹാദിയയെ വിവാഹം കഴിക്കും മുമ്പ് ഐഎസുമായി ബന്ധമുണ്ടായിരുന്നതായി എന്‍ഐഎയുടെ ആരോപണം. ഐഎസിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്ന മന്‍സീദ്, സഫ്വാന്‍ എന്നിവരുമായി ഷെഫിന്‍ ജഹാന് ബന്ധമുണ്ടായിരുന്നു.


ഇവരുമായി ഫെയ്‌സ്ബുക്ക് ചാറ്റ് നടത്തിയതാണ് എന്‍ഐഎ കണ്ടെത്തിയത്, ഹൈക്കോടതി ജഡ്ജിമാരേയും ഉന്നത പോലീസ് ഉദ്യോഗസ്ഥരേയും ലക്ഷ്യമിട്ട് ആക്രമ പദ്ധതി തയ്യാറാക്കിയിരുന്നവരാണ് ഇവര്‍. 2016 ഒക്ടോബറില്‍ ഇവരെ എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു.


2016 ഡിസംബറിലാണ് ഷെഫിനും മതം മാറിയ ഹാദിയയും വിവാഹിതരായത്. ഇവരുടെ വിവാഹം നടത്താന്‍ മന്‍സീദ് സഹായം ചെയ്തിരുന്നതായി എന്‍ഐഎ കണ്ടെത്തി.


പോപ്പുലര്‍ ഫ്രണ്ടിന്റെ തണല്‍ എന്ന വാട്‌സ്ആപ് ഗ്രുപ്പിലൂടെയാണ് ഇവര്‍ ആശയ വിനിമയം നടത്തിയിരുന്നതെന്നും എന്‍ഐഎ പറയുന്നു. ഒരാളെ ഐഎസില്‍ ചേര്‍ത്താല്‍ എത്ര പണം കിട്ടുമെന്ന് ഷെഫിന്‍ ചോദിച്ചതിന്റെ രേഖകള്‍ എന്‍ഐഎക്ക് ലഭിച്ചിരുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ