General News
പ്രതിഷേധക്കാരെ അനുനയിപ്പിച്ച് പ്രതിരോധ മന്ത്രി
Mon, Dec 04, 2017


പൂന്തുറയിലും വിഴിഞ്ഞത്തും രോഷാകുലരായി പ്രതിഷേധം അലയടിക്കവെ കരുതലും സാന്ത്വനവുമായി പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന് പ്രതിഷേധക്കാരെ അനുനയിപ്പിച്ചു, വലിയ ഒച്ചപ്പാടോടെ മന്ത്രിയേയും സംഘങ്ങളേയും കാണാനെത്തിയവരോട് ശാന്തരായിരിക്കാന്‍ പലവട്ടം മന്ത്രി ആവശ്യപ്പെട്ടു.
മേഴ്സിക്കുട്ടിയമ്മയും കടകംപള്ളി സുരേന്ദ്രനും കടപ്പുറത്തേക്ക് കടക്കരുതെന്ന് ഇവര്‍ ഉറച്ച നിലപാട് എടുത്തു. ജനരോഷം ശക്തമായെങ്കിലും ബഹളം വെയ്ക്കുന്നവരെശാന്തരാക്കാന് പ്രതിരോധ മന്ത്രി മൈക്ക് എടുത്തു സംസാരിക്കുകയായിരുന്നു. നിര്‍മല സീതാരാമനെ കേള്‍ക്കാന്‍ തയ്യാറാകാതിരുന്നവരോട് മന്ത്രി ശാന്തരായിക്കാന് കൈകൂപ്പി ആവശ്യപ്പെടുകയായിരുന്നു.
നിങ്ങളുടെ ഒരോരുത്തരുടേയും ആവലാതികള്‍ കേള്‍ക്കാമെന്നും കേന്ദ്രമന്ത്രി ഉറപ്പു നല്കി.. ഇതേടാെയാണ് നാട്ടുകാര്‍ മന്ത്രിയുടെ വാക്കുകള്‍ കേള്‍ക്കാന്‍ തയ്യാറായത്.
അമ്മമാര്‍ക്ക് പറയാനുള്ളത് കേള്‍ക്കാമെന്നും ഇതിനായി ശബ്ദമുണ്ടാക്കാതെ അവര്‍ക്ക് പറയാന്‍ അവസരമൊരുക്കണമെന്നും താന്‍ കൈകൂപ്പി അഭ്യര്‍ത്ഥിക്കുകയാണെന്നും മന്ത്രി പറഞ്ഞതോടെ ജനക്കൂട്ടം ശാന്തരാകുകയായിരുന്നു.
ക്ഷുഭിതരായ ജനക്കൂട്ടത്തെ അനുനയിപ്പിക്കാനാണ് നിര്‍മല സീതാരാമന് ശ്രമിച്ചത്. രക്ഷാപ്രവര്‍ത്തനം കാര്യക്ഷമല്ലെന്ന് പറഞ്ഞ് പ്രതിഷേധിച്ചവരോട് അങ്ങിനെയല്ലെന്നെ കടലില്‍ യുദ്ധക്കപ്പല്‍ പോലും ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നതെന്നും അഞ്ഞൂറിനടുത്ത് പേരെ തിരിച്ചു കൊണ്ടുവന്നത് നാവിക-വ്യോമസേനകളുടെ സംയുക്ത പ്രവര്‍ത്തനമാണെന്നും ഇത് വിസ്മരിക്കരുതെന്നും. ആയിരം പേരെ കാണാതായിട്ടുണ്ടെങ്കില്‍ ആ ആയിരം പേരേയും തിരിച്ചു കൊണ്ടുവരിക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
തമിഴിലാണ് മന്ത്രി ജനങ്ങളോട് സംസാരിച്ചത്. എല്ലാവിധ സഹായങ്ങളും സര്‍ക്കാര്‍ നല്‍കുമെന്നും കുറ്റപെടുത്തലുകള്‍ക്ക് ഇപ്പോള്‍ യോജിച്ച സമയമല്ലെന്നും ഏവരും ഒരുമിച്ച് പ്രവര്‍ത്തിക്കുകയാണ് ഇപ്പോള്‍ വേണ്ടതെന്നും മന്ത്രി പറഞ്ഞു.,
ശാന്തരാകണമെന്നും വികാരം മനസിലാകുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന മന്ത്രിമാരായ മേഴ്സിക്കുട്ടിയമ്മയും കടകം പള്ളി സുരേന്ദ്രനും ഉണ്ടായിരുന്നു. ഇവര്‍ക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉണ്ടായത്. എന്നാല്‍, നിര്‍മല സീതാരാമന് ഇടപെട്ട് ഇവരെ അനുനയിപ്പിച്ചു,.
വള്ളവും വലയും നഷ്ടപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കാമെന്നും സാമ്പത്തിക സഹായ പാക്കേജ് പ്രഖ്യാപിക്കുമെന്നും മന്ത്രി സൂചന നല്കി. ഇതിനു ശേഷം വിമാനത്താവളത്തിലെത്തിയ മന്ത്രി ടെക്നിക്കല്‍ ഏരിയയില്‍ മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരുമായും ചര്‍ച്ച നടത്തി.
Smt @nsitharaman meets fishermen families affected by #CycloneOckhi at Vizhinjam, Thiruvananthapuram and assures that search & rescue operations by Indian Navy, Coastguard & Airforce will continue with full vigour. pic.twitter.com/erSEwR9Lsj
— Raksha Mantri (@DefenceMinIndia) December 4, 2017
Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ
Recommended news
- മഹാവീര്‍ ജയന്തിക്ക് ബുദ്ധന്റെ ചിത്രം,. തരൂരിന് ട്രോള്‍ മഴ
- അപകടത്തില്‍പ്പെട്ട വയോധികയെ ആരും തിരിഞ്ഞു നോക്കിയില്ല
- മണല്‍ മാഫിയയെ കുറിച്ച് വാര്‍ത്ത നല്കിയ മാധ്യമ പ്രവര്‍ത്തകനെ ട്രക്കിടിച്ച് കൊലപ്പെടുത്തി
- എന്‍സിസിയെക്കുറിച്ച് അറിയില്ല, രാഹുലിന് വിമര്‍ശനം
- അഷറഫിന്റെ ജീവിതം സിനിമയാകുന്നു, മമ്മൂട്ടി നായകന്
- വത്തക്കകളുമായി പ്രതിഷേധം ശക്തം
- പ്ലാസ്റ്റിക് കൂട് ചതിച്ചാശാനേ!!!
- കാലത്തിന്റെ ഹ്രസ്വ ചരിത്രമെഴുതി കാലാതിവര്‍ത്തിയായി മാറിയ വിസ്മയം
- കൊല്‍ക്കത്തയിലെ ഖനി കമ്പനി ബാങ്കുകളില്‍ നിന്നും തട്ടിയെടുത്തത് 11,000 കോടി
- ചാനല്‍ ചര്‍ച്ചയ്ക്കിടെ വാക്പോരുമായി സിപിഎം -കോണ്‍ഗ്രസ് നോതാക്കള്‍

Latest News Tags
Advertisment